India Mirror News

എൽ.ഡി.എഫ് തോൽവിക്ക് കാരണം എസ്.ഐ.ആറോ? വോട്ടർപട്ടിക പരിഷ്കരണത്തിൽ സി.പി.എമ്മിൽ ഭിന്നസ്വരങ്ങൾ

എൽ.ഡി.എഫ് തോൽവിക്ക് കാരണം എസ്.ഐ.ആറോ? വോട്ടർപട്ടിക പരിഷ്കരണത്തിൽ സി.പി.എമ്മിൽ ഭിന്നസ്വരങ്ങൾ

കേരളത്തിൽ എൽ.ഡി.എഫ് പരാജയപ്പെടാൻ കാരണം വോട്ടർപട്ടിക പരിഷ്ക്കരണമാണെന്ന് പറയാനാവില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ. കെ. ശൈലജ വ്യക്തമാക്കി. വോട്ടർപട്ടിക പരിഷ്ക്കരണം പരാജയത്തിന് പല കാരണങ്ങളിൽ ഒന്ന മാത്രമായിരിക്കാമെന്നും ഇടതുപക്ഷത്തിന്റെ വോട്ടുകൾ ഒഴിവാക്കാനും അനധികൃതമായി വോട്ട് ചേർക്കാനും യു.ഡി.എഫ് എസ്.ഐ.ആറിനെ ഉപയോഗിച്ചുവെന്നും അവർ ആരോപിച്ചു. എങ്കിലും അന്നത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ജാഗ്രത കാരണം വലിയ അട്ടിമറി നടന്നിട്ടില്ലെന്നാണ് ശൈലജ വ്യക്തമാക്കിയത്. കേരളത്തിലും തമിഴ്നാട്ടിലും ഭരണമാറ്റത്തിന് കാരണം വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്.ഐ.ആർ ആണെന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

എന്നാൽ, വോട്ടർപട്ടിക പരിഷ്ക്കരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് സ്വാധീനിച്ചിട്ടുണ്ടെന്ന് സി.പി.എം നേതാവ് കെ. എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. ഇത് സാധൂകരിക്കുന്ന പഠന റിപ്പോർട്ടുകളുണ്ടെന്നും ബി.ജെ.പിയുടെ വിജയത്തിലും എസ്.ഐ.ആറിന്റെ ആനുകൂല്യം പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എൽ.ഡി.എഫിന്റെ പരാജയത്തിന് കാരണം ശക്തമായ ഭരണവിരുദ്ധ വികാരമാണെന്നും തിരഞ്ഞെടുപ്പ് ഫലത്തെ എസ്.ഐ.ആറുമായി ബന്ധിപ്പിക്കുന്നത് യാഥാർഥ്യങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്നുമാണ് കോൺഗ്രസിന്റെ നിലപാട്. സി.ജെ.പിയുടെ ആരോപണങ്ങൾ ബി.ജെ.പിയെ രാഷ്ട്രീയമായി സഹായിക്കുന്നതാണെന്നും കോൺഗ്രസ് വിമർശിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *