India Mirror News

അധികാരം നഷ്ടപ്പെട്ട് രണ്ടു വർഷം: ഷെയ്ഖ് ഹസീന ഇന്ന് ആദ്യമായി പൊതുവേദിയിൽ; മടങ്ങിവരവ് പ്രഖ്യാപിച്ചേക്കും

അധികാരം നഷ്ടപ്പെട്ട് രണ്ടു വർഷം: ഷെയ്ഖ് ഹസീന ഇന്ന് ആദ്യമായി പൊതുവേദിയിൽ; മടങ്ങിവരവ് പ്രഖ്യാപിച്ചേക്കും

വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ട് കൃത്യം രണ്ട് വർഷം തികയുന്ന ഇന്ന് ആദ്യമായി പൊതുവേദിയിലേക്ക് എത്തുന്നു. ഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിക്കുന്ന വാർത്താ സമ്മേളനത്തിലൂടെയാണ് അവർ ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയ ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുന്ന ഹസീന, സുരക്ഷാ കാരണങ്ങളാൽ ഓൺലൈൻ വഴിയാകും പരിപാടിയിൽ പങ്കെടുക. ബംഗ്ലാദേശിലേക്കുള്ള തന്റെ മടങ്ങിവരവ് പദ്ധതികളെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും അവർ ഈ ചടങ്ങിൽ വ്യക്തമാക്കുമെന്നാണ് കരുതുന്നത്.

അതേസമയം, ഹസീനയുടെ വാർത്താ സമ്മേളനവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബംഗ്ലാദേശിന്റെ ആശങ്കയ്ക്ക് മറുപടിയായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിലെ കലാപങ്ങൾക്ക് പിന്നാലെ അവിടുത്തെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിനുപിന്നാലെ ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് രംഗത്തെത്തിയിരുന്നെങ്കിലും, ഈ വിഷയത്തിൽ ഇന്ത്യ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *