India Mirror News

കാന്തപുരത്തിന്റെ പ്രസ്താവനയെ ന്യായീകരിച്ച് സാദിഖലി തങ്ങളും മുനവ്വറലി തങ്ങളും; ഉദ്ദേശിച്ചത് സ്ത്രീസുരക്ഷയെന്ന് വിശദീകരണം

കാന്തപുരത്തിന്റെ പ്രസ്താവനയെ ന്യായീകരിച്ച് സാദിഖലി തങ്ങളും മുനവ്വറലി തങ്ങളും; ഉദ്ദേശിച്ചത് സ്ത്രീസുരക്ഷയെന്ന് വിശദീകരണം

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും രംഗത്തെത്തി. സ്ത്രീകളുടെ സുരക്ഷയെയും നിലവിലെ സാമൂഹിക സാഹചര്യങ്ങളെയും മുൻനിർത്തിയുള്ള പണ്ഡിതോചിതമായ അഭിപ്രായപ്രകടനമാണ് കാന്തപുരം നടത്തിയതെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. വർത്തമാനകാലത്ത് ഏറെ വേട്ടയാടപ്പെടുന്നത് സ്ത്രീകളാണെന്നും, സമൂഹത്തിന്റെ നന്മയ്ക്കും സ്ത്രീസുരക്ഷയ്ക്കും വേണ്ടി ഉയർന്നുവരുന്ന ഇത്തരം നിലപാടുകളോട് ചേർന്നുനിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതപണ്ഡിതന്മാർക്ക് സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അത് ഒരു വിശ്വാസസമൂഹത്തിൽ സ്വാഭാവികമാണെന്നും മുനവ്വറലി ശിഹാബ് തങ്ങളും പ്രതികരിച്ചു. സംഘടനകൾ സ്ത്രീശാക്തീകരണത്തിനും പുരോഗതിക്കും ശ്രമിക്കുമ്പോൾ തന്നെ, മതപരമായ അച്ചടക്കം കാത്തുസൂക്ഷിക്കുകയെന്ന ഉത്തരവാദിത്തമാണ് പണ്ഡിതർ നിർവ്വഹിക്കുന്നത്. ഇത്തരം അഭിപ്രായങ്ങൾ സ്വീകരിക്കുന്നതും തള്ളുന്നതും ജനാധിപത്യപരമായ അവകാശമാണെന്നിരിക്കെ വിഷയത്തിൽ അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *