India Mirror News

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ആരോഗ്യകാരണങ്ങളാൽ ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ആരോഗ്യകാരണങ്ങളാൽ ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. മോശം ആരോഗ്യാവസ്ഥ പരിഗണിച്ചാണ് കോടതിയുടെ നടപടി. അറസ്റ്റിലായി 43-ാം ദിവസമാണ് പ്രശാന്തിന് ജാമ്യം ലഭിച്ച് ജയിൽ മോചിതനാകുന്നത്. നേരത്തെ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് റിമാൻഡിൽ കഴിയവേ തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിലും അദ്ദേഹം അവിടെ ചികിത്സയിൽ തുടരുകയാണ്. കേസിൽ ഒപ്പം അറസ്റ്റിലായ മുൻ ദേവസ്വം ബോ അംഗം എ. അജികുമാറിനും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.

2019-ൽ നടന്ന സ്വർണ്ണക്കവർച്ച മറച്ചുവെക്കുന്നതിനായി 2021-ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണ്ണപ്പാളികൾ നൽകിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിൽ പതിനേഴാം പ്രതിയായ പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *