India Mirror News

ബോക്സ് ഓഫീസിൽ രൺവീർ തരംഗം; ‘ധുരന്ധർ പ്രതികാരം’ 1600 കോടി കടന്നു

ബോക്സ് ഓഫീസിൽ രൺവീർ തരംഗം; ‘ധുരന്ധർ പ്രതികാരം’ 1600 കോടി കടന്നു

ബോക്സ് ഓഫീസിൽ ഐതിഹാസികമായ കുതിപ്പ് തുടരുന്ന ആദിത്യ ധർ-രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കുന്നു. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, മൂന്നാം വാരാന്ത്യം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി രൂപ നെറ്റ് കളക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കി. നിലവിൽ 1622 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ. ഇന്ത്യൻ സിനിമയുടെ ആഗോള വിപണി സാധ്യതകളെ പുനർനിർവചിച്ചുകൊണ്ട് മുന്നേറുന്ന ചിത്രം, വടക്കേ അമേരിക്കയിൽ 25 മില്യൺ ഡോളറും ജർമ്മനിയിൽ ഒരു മില്യൺ യൂറോയും കടക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ബഹുമതിയും ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.

ആദ്യ രണ്ട് വാരങ്ങളിലെ തകർപ്പൻ പ്രകടനത്തിന് ശേഷം മൂന്നാം വാരാന്ത്യത്തിലും സെൻസേഷണൽ കളക്ഷനാണ് ചിത്രം രേഖപ്പെടുത്തുന്നത്. ആദ്യ ആഴ്ചയിൽ 690 കോടിയും രണ്ടാം ആഴ്ചയിൽ 271 കോടിയും നേടിയ ചിത്രം, മൂന്നാം വാരാന്ത്യത്തിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി യഥാക്രമം 23 കോടി, 27 കോടി, 30 കോടി എന്നിങ്ങനെ ആകെ 80 കോടി രൂപ കൂടി സ്വന്തമാക്കി. ഇതോടെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 1041 കോടിയായും ടോട്ടൽ ഗ്രോസ് 1228 കോടിയായും ഉയർന്നു. വിദേശ വിപണികളിൽ നിന്ന് 394 കോടി രൂപ നേടിയതോടെയാണ് ലോകമെമ്പാടുമുള്ള ആകെ കളക്ഷൻ 1622 കോടി എന്ന മാന്ത്രിക സംഖ്യയിൽ എത്തിയത്.

റെക്കോർഡുകളുടെ പെരുമഴ തന്നെയാണ് “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ സൃഷ്ടിച്ചിരിക്കുന്നത്. എക്കാലത്തെയും വലിയ ഹിന്ദി ഓപ്പണിംഗ് ഡേ കളക്ഷൻ, ഏറ്റവും ഉയർന്ന ആദ്യ ആഴ്ചയിലെയും രണ്ടാം ആഴ്ചയിലെയും കളക്ഷൻ, ലോകമെമ്പാടും ഏറ്റവും വേഗത്തിൽ 1000 കോടി നേടിയ ഇന്ത്യൻ ചിത്രം തുടങ്ങിയ നേട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 100 കോടി മുതൽ 1000 കോടി വരെയുള്ള ഓരോ നാഴികക്കല്ലുകളും പിന്നിട്ട ഈ ചിത്രം, കേവലം 10 ദിവസത്തിനുള്ളിൽ തന്നെ “ധുരന്ധർ” ആദ്യ ഭാഗത്തിന്റെ വിദേശ കളക്ഷൻ മറികടന്നു എന്നതും ശ്രദ്ധേയമാണ്. വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന പദവിയും ഈ ചിത്രം ഇപ്പോൾ അലങ്കരിക്കുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *