India Mirror News

ചിറയിൻകീഴ് സംഘർഷം: കെ.പി.സി.സി അന്വേഷണ സമിതിയെ നിയോഗിച്ചു; രമ്യ ഹരിദാസിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്

ചിറയിൻകീഴ് സംഘർഷം: കെ.പി.സി.സി അന്വേഷണ സമിതിയെ നിയോഗിച്ചു; രമ്യ ഹരിദാസിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്

ചിറയിൻകീഴിൽ എം.എൽ.എ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണ സമിതിയെ രൂപീകരിച്ച് കെ.പി.സി.സി. കെ.പി.സി.സി ജനറൽ സെക്രട്ടറി രമണി പി. നായർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ ചുമതലക്കാരി കൂടിയായിരുന്ന രമണി പി. നായർ വിഷയത്തിൽ നാളെത്തന്നെ യോഗം ചേരണമെന്ന് കെ.പി.സി.സി നിർദേശിച്ചു. സംഘർഷത്തിൽ ഉൾപ്പെട്ട ഇരുവിഭാഗങ്ങളെയും നേരിട്ട് കേട്ട് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംഭവത്തിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വമുള്ളത്.

അതേസമയം, കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. രമ്യ ഹരിദാസിന്റെ പരാതിയിൽ എസ്.സി, എസ്.ടി പീഡനനിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെ ചിറയിൻകീഴ് പോലീസ് കേസെടുത്തിട്ടുണ്ട്. തനിക്കെതിരെ നിരന്തരം മോശം പരാമർശങ്ങൾ ഉണ്ടായപ്പോഴാണ് ചോദ്യം ചെയ്തതെന്നും സജിത്തിനെതിരായ പ്രതികരണം സ്വാഭാവികമാണെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. തർക്കത്തിനിടെ ആദ്യം അടിച്ചത് താൻ തന്നെയാണെന്നും എം.എൽ.എ സമ്മതിച്ചു. എന്നാൽ രമ്യയുടേത് അഭിനയമാണെന്ന് ആരോപിച്ച സജിത്ത്, പി.എ ചമഞ്ഞു നടക്കുന്ന പാളയം പ്രദീപാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടതെന്നും കുറ്റപ്പെടുത്തി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *