India Mirror News

സിപിഐയുടെ ഡൽഹി പ്രതിഷേധ സമരം: പാർട്ടി ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റെയിൽവേ റദ്ദാക്കി

സിപിഐയുടെ ഡൽഹി പ്രതിഷേധ സമരം: പാർട്ടി ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റെയിൽവേ റദ്ദാക്കി

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ സിപിഐ ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റെയിൽവേ റദ്ദാക്കി. ഈ മാസം 28-ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടാൻ നിശ്ചയിച്ചിരുന്ന ട്രെയിനാണ് റദ്ദാക്കിയത്. ട്രെയിൻ ബുക്കിംഗിനായി സിപിഐ നൽകിയ 10 ലക്ഷം രൂപയുടെ അഡ്വാൻസ് തുക റെയിൽവേ തിരികെ നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ ഒന്നിന് രാജ്യതലസ്ഥാനത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ നേതാക്കളെയും പ്രവർത്തകരെയും എത്തിക്കാനാണ് സിപിഐ ട്രെയിൻ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചത്. സാധാരണ ട്രെയിനുകളിലെ കടുത്ത തിരക്ക് കണക്കിലെടുത്തായിരുന്നു ഈ നീക്കം.

18 തേർഡ് എസി ബോഗികളും രണ്ട് നോൺ എസി ബോഗികളും ഉൾപ്പെടെ 20 ബോഗികളുള്ള ട്രെയിനിൽ ഏകദേശം 1400-ലധികം പ്രവർത്തകരും കർഷക-തൊഴിലാളി സംഘടനാ പ്രതിനിധികളും ഡൽഹിയിലേക്ക് തിരിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. മുൻ നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 29-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 31-ന് ഡൽഹിയിൽ എത്തുകയും, സെപ്റ്റംബർ രണ്ടിന് മടക്കയാത്ര ആരംഭിച്ച് നാലാം തീയതി തിരുവനന്തപുരത്ത് തിരിച്ചെത്താനുമായിരുന്നു പദ്ധതി. കൂടാതെ തമിഴ്നാട്ടിൽ നിന്നുള്ള പ്രവർത്തകർക്കായി സിപിഐ ബുക്ക് ചെയ്തിരുന്ന മറ്റ് രണ്ട് സ്പെഷ്യൽ ട്രെയിനുകളും നിലവിൽ റദ്ദാക്കിയതായാണ് ലഭ്യമാകുന്ന വിവരം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *