India Mirror News

ഖത്തർ പ്ലാന്റ് സ്ഫോടനം: മരിച്ച മലയാളി യുവാവ് അർജുന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്.

ഖത്തർ പ്ലാന്റ് സ്ഫോടനം: മരിച്ച മലയാളി യുവാവ് അർജുന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്.

ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ പ്രകൃതി വാതക പ്ലാന്റ് പൊട്ടിത്തെറിയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശിയായ കളരിയുള്ളതിൽ അർജുൻ (29) ആണ് അപകടത്തിൽ മരിച്ച മലയാളി. ഇന്ന് പുലർച്ചെ 2:30-ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ വികാരാധീനരായി ഏറ്റുവാങ്ങി. തുടർന്ന് രാവിലെ 6:30-ഓടെ തൂണേരിയിലെ വീട്ടിൽ എത്തിക്കുകയായിരുന്നു. ഈ വലിയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരേയൊരു മലയാളിയാണ് അർജുൻ.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ റാസ് ലഫാൻ വ്യാവസായിക മേഖലയിലെ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ വൻ സ്ഫോടനമുണ്ടായത്. അപകടത്തിൽ ആകെ 13 പേരാണ് മരണപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ അർജുൻ ഉൾപ്പെടെ 12 പേരും ഇന്ത്യക്കാരാണെന്ന് ദോഹയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിരുന്നു. നാടിനെ നടുക്കിയ ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ട അർജുന്റെ കുടുംബത്തെയും നാട്ടുകാരെയും ആശ്വസിപ്പിക്കാൻ വൻ ജനവലിയാണ് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *