India Mirror News

കൊച്ചിയിലെ പ്രമുഖ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററായ പ്രയത്ന ഹെൽത്ത് കെയർ ദുബായിലേക്ക്; അൽ ഖിസൈസിൽ പുതിയ തുടക്കം

കൊച്ചിയിലെ പ്രമുഖ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററായ പ്രയത്ന ഹെൽത്ത് കെയർ ദുബായിലേക്ക്; അൽ ഖിസൈസിൽ പുതിയ തുടക്കം

കൊച്ചിയിൽ കഴിഞ്ഞ 23 വർഷമായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി മികച്ച തെറാപ്പി സേവനങ്ങൾ നൽകി മാതൃകയായ ‘പ്രയത്ന ഹെൽത്ത് കെയർ’ തങ്ങളുടെ പ്രവർത്തന മേഖല യുഎഇയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ദുബായ് അൽ ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയ 1-ലെ ബിൻ ഷബീബ് മാളിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രയത്ന ഹെൽത്ത് കെയറിന്റെ (Prayatna Healthcare LLC) പുതിയ സെന്റർ പ്രവർത്തനം ആരംഭിച്ചത്. ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയർ തെറാപ്പി എന്നീ വിഭാഗങ്ങളിലെ വിപുലമായ ചികിത്സാ സൗകര്യങ്ങളാണ് ഈ പുതിയ സെന്ററിൽ ഒരുക്കിയിരിക്കുന്നത്.

ഗ്രാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് (Grans Group of Companies) ചെയർമാൻ സജി മാത്യു പുതിയ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ദുബായ് സെന്റ് മേരീസ് ചർച്ച് വികാരി ഫാ. വർഗീസ് മുഖ്യകാർമ്മികത്വം വഹിച്ച് സെന്ററിന്റെ വെഞ്ചരിപ്പ് കർമ്മം നടത്തി. ചടങ്ങിൽ ഓൾ കേരള കോളേജസ് അലുമിനി ഫോറം (AKCAF Association) ഡയറക്ടർ ബോർഡ് അംഗം വി. സി. വിൻസെന്റ് വലിയവീട്ടിൽ, കെ.സി.സി ദുബായ് പ്രസിഡന്റ് തുഷാർ കെ. ജോസ്, യുഎഇ കെ.സി.വൈ.എൽ പ്രസിഡന്റ് ജോർജ്ജുകുട്ടി പുളിയാപ്പള്ളിൽ, കെ.സി.വൈ.എൽ ദുബായ് പ്രസിഡന്റ് അന്നു സജി, കെ.സി.ഡബ്ല്യу.എ ദുബായ് പ്രസിഡന്റ് മഞ്ജു സജി തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും പ്രയത്ന ഹെൽത്ത് കെയർ ചെയർമാൻ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി നന്ദി രേഖപ്പെടുത്തി. കുട്ടികളുടെയും മുതിർന്നവരുടെയും മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ആവശ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള തെറാപ്പി സേവനങ്ങൾ ഇനിമുതൽ യുഎഇയിലെ പ്രവാസികൾക്കും ലഭ്യമാക്കുക എന്നതാണ് ഈ പുതിയ സെന്ററിലൂടെ ലക്ഷ്യമിടുന്നതെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ഗായത്രി പ്രകാശ് വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *