India Mirror News

ആർ.സി.സിയിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് ചികിത്സാപ്പിഴവെന്ന് പരാതി: പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

ആർ.സി.സിയിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് ചികിത്സാപ്പിഴവെന്ന് പരാതി: പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായ സംഭവം ചികിത്സാപ്പിഴവ് മൂലമാണെന്ന് സ്ഥിരീകരിച്ച് പത്തോളജി ലാബ് റിപ്പോർട്ട്. ലുക്കീമിയ സ്ഥിരീകരിച്ചതിനെ തുടർന്ന് കീമോതെറാപ്പിക്കായാണ് ഒൻപത് മാസം പ്രായമുള്ള വിധാൻ വിഷ്ണുവിനെ മാതാപിതാക്കൾ ആർ.സി.സിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ കയ്യിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും രക്തകോശങ്ങളെ ബാധിക്കുകയും ചെയ്തതാണ് കടുത്ത അണുബാധയ്ക്ക് കാരണമായതെന്നും, ഇത് ക്യാൻസർ രോഗബാധ മൂലമല്ലെന്നും പത്തോളജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അണുവിമുക്തമാക്കാതെ ക്യാനുലയിട്ടതും നീരുവെച്ച കയ്യിൽ തന്നെ രക്തസമ്മർദ്ദ പരിശോധന നടത്തുന്നതുമടക്കം നഴ്സിംഗ് സ്റ്റാഫുകളുടെ ഗുരുതരമായ അശ്രദ്ധയാണ് ആരോഗ്യസ്ഥിതി വഷളാക്കിയതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.

കുഞ്ഞിന്റെ അവസ്ഥ ഗുരുതരമായതിനെ തുടർന്ന് പിതാവ് വിഷ്ണു വിജയൻ ആർ.സി.സി ഡയറക്ടർക്ക് പരാതി നൽകിയ ശേഷമാണ് ഡോക്ടർമാരുടെ അടിയന്തര ഇടപെടലുണ്ടായത്. കുഞ്ഞിന് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ഒൻപത് ദിവസത്തെ കാലതാമസമുണ്ടായെന്നും മാതാപിതാക്കൾ പരാതിപ്പെടുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ആർ.സി.സി ഡയറക്ടർ അറിയിച്ചു. വിഷയം ലുക്കീമിയ മൂലമുള്ള മെഡിക്കൽ കണ്ടീഷനാണോ എന്ന കാര്യത്തിലും പരിശോധന നടത്തുന്നുണ്ട്. അതേസമയം, കുഞ്ഞിന് നേരിട്ട ചികിത്സാപ്പിഴവിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മാതാപിതാക്കൾ ആരോഗ്യമന്ത്രിക്കും ആർ.സി.സി ഡയറക്ടർക്കും പരാതി നൽകി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *