India Mirror News

കൊല്ലത്ത് മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിച്ചതായി പരാതി; പ്രധാന അധ്യാപികയ്ക്കെതിരെ രക്ഷിതാക്കളും അധ്യാപകരും

കൊല്ലത്ത് മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിച്ചതായി പരാതി; പ്രധാന അധ്യാപികയ്ക്കെതിരെ രക്ഷിതാക്കളും അധ്യാപകരും

കൊല്ലം ശാസ്താംകോട്ടയിലുള്ള ഡോ. സി.റ്റി ഈപ്പൻ മെമ്മോറിയൽ ആർ.എച്ച്.എസിലെ പ്രധാന അധ്യാപികയ്ക്കെതിരെ മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിച്ചതായി ഗുരുതര പരാതി ഉയർന്നു. വെള്ള വസ്ത്രവും തലപ്പാവും ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് യാതൊരു കാരണവശാലും അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക നിലപാടെടുത്തതായി രക്ഷിതാക്കൾ വ്യക്തമാക്കി. ചക്കുവള്ളിയിലെ ദർസിൽ നിന്നുള്ളവർ ഉൾപ്പെടെ മുപ്പതോളം വിദ്യാർത്ഥികളാണ് സ്കൂളിൽ പ്രവേശനത്തിനായി എത്തിയത്. വിദ്യാലയത്തിലെ മറ്റ് അധ്യാപകരും പിടിഎ ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും കുട്ടികൾക്ക് പ്രവേശനം നൽകാൻ പ്രധാന അധ്യാപിക തയ്യാറായില്ല. ഈ വിഷയത്തിൽ സ്കൂൾ മാനേജ്മെന്റിനും ഡി.ഇ.ഒയ്ക്കും അടിയന്തരമായി പരാതി നൽകിയിട്ടും ഇതുവരെയും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.

പുതിയ കുട്ടികൾക്ക് പ്രവേശനം നൽകാത്തതിനെ തുടർന്ന് സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും, ഇത് കാരണം നിലവിലുള്ള ഒരു പാർട്ട് ടൈം അധ്യാപികയുടെ ജോലി നഷ്ടമാകുന്ന സാഹചര്യമാണുള്ളതെന്നും സഹപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രധാന അധ്യാപിക മുൻപും സമാനമായ രീതിയിൽ വിവേചനപരമായി പെരുമാറിയിട്ടുണ്ടെന്നാണ് സ്കൂളിലെ മറ്റ് അധ്യാപകർ നൽകുന്ന വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ആർക്കും കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കാൻ അവകാശമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *