India Mirror News

പേപ്പർ ചോർച്ചയിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് കേന്ദ്രം; പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ രാഹുൽ ഗാന്ധിയും പ്രതിപക്ഷവും

പേപ്പർ ചോർച്ചയിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് കേന്ദ്രം; പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ രാഹുൽ ഗാന്ധിയും പ്രതിപക്ഷവും

യുവാക്കളുടെ ക്ഷേമവും അവരുടെ ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണവും വിചാരണയും വേഗത്തിലാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം സർക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും, യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നവർക്കെതിരെ ഇത് വലിയൊരു നാഴികക്കല്ലാകുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. രാജ്യത്ത് വിദ്യാർത്ഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് യുവാക്കളുടെ ഭാവിയേക്കാൾ പ്രധാനമായി മറ്റൊന്നുമില്ലെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും പ്രധാനമന്ത്രി വ്യക്തമാക്കിയത്.

എന്നാൽ, പ്രധാനമന്ത്രിയുടെ പ്രതികരണത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സി.ജെ.പിയും രംഗത്തെത്തി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർത്തു തരിപ്പണമാക്കിയതും യുവതയുടെ ഭാവി നശിപ്പിച്ചതും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കുക, വിദ്യാർത്ഥികളോട് മാപ്പ് പറയുക, പ്രതിഷേധിച്ച വിദ്യാർത്ഥികളെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ടുവെച്ചു. ധർമേന്ദ്ര പ്രധാൻ ഉടനടി രാജിവെക്കണമെന്ന് പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റിന് മറുപടിയായി സി.ജെ.പിയും ആവശ്യപ്പെട്ടു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *