പത്തനംതിട്ട പന്തളത്ത് കടയിൽ വെച്ച് സ്ത്രീയോട് മോശമായി പെരുമാറുകയും ലൈംഗിക പ്രദർശനം നടത്തുകയും ചെയ്ത പരാതിയിൽ മഹാരാഷ്ട്ര സ്വദേശിയായ ഗുരുസ്വാമി അറസ്റ്റിലായി. പന്തളം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തിലും ഉത്തർപ്രദേശിലെ ആശ്രമത്തിന്റെ മേൽനോട്ടത്തിലും നടക്കുന്ന കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഭാരത പര്യടനത്തിലെ പ്രധാനികളിൽ ഒരാളാണ് പിടിയിലായ ഗുരുസ്വാമി.
യാത്രയുടെ ഭാഗമായുള്ള ലഘുലേഖകൾ വിതരണം ചെയ്യാനായി പന്തളത്തെ കടയിൽ കയറിയപ്പോഴാണ് ഇയാൾ കടയിലുണ്ടായിരുന്ന സ്ത്രീയോട് അശ്ലീലമായി പെരുമാറിയത്. പരാതിയെ തുടർന്ന് ഉടനടി ഇടപെട്ട പന്തളം പൊലീസ് മഹാരാഷ്ട്ര താനെ സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.



