India Mirror News

മികച്ച ഇൻക്ലൂസീവ് അപ്പർ പ്രൈമറി അധ്യാപികയായി നാദിയ ജോസ്; ‘ചോക് 2026’ പുരസ്കാരം സമ്മാനിച്ചു

മികച്ച ഇൻക്ലൂസീവ് അപ്പർ പ്രൈമറി അധ്യാപികയായി നാദിയ ജോസ്; ‘ചോക് 2026’ പുരസ്കാരം സമ്മാനിച്ചു

ഇൻക്ലൂസീവ് വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ‘ചോക് 2026’ സംസ്ഥാനതല പുരസ്കാരം സ്വന്തമാക്കി അധ്യാപിക നാദിയ ജോസ്. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ നാദിയ ജോസിനെയാണ് മികച്ച ഇൻക്ലൂസീവ് അപ്പർ പ്രൈമറി സ്കൂൾ അധ്യാപികയായി തിരഞ്ഞെടുത്തത്. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന സംസ്ഥാനതല അധ്യാപക കോൺഫറൻസിൽ വെച്ചായിരുന്നു പുരസ്കാരം സമ്മാനിച്ചത്.

ക്ലാസ് മുറികളിൽ വ്യത്യസ്ത കഴിവുകളുള്ള വിദ്യാർത്ഥികളെ തിരിച്ചറിയാനും അവർക്ക് കൃത്യമായ പിന്തുണ നൽകി പൊതുധാരയിലേക്ക് ഉയർത്താനും നാദിയ ജോസ് നടത്തിയ മാതൃകാപരമായ ഇടപെടലുകളാണ് ഈ പുരസ്കാരത്തിന് അർഹയാക്കിയത്. മാതാപിതാക്കൾ കഴിഞ്ഞാൽ കുട്ടികളിലെ പഠന വൈകല്യങ്ങൾ ആദ്യം തിരിച്ചറിയുന്നത് അധ്യാപകരാണെന്നും, ഇത്തരം അധ്യാപകരുടെ സേവനം ഏറെ പ്രശംസനീയമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത ഉമ തോമസ് എം.എൽ.എ പറഞ്ഞു. പ്രയത്‌ന സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് ദാനം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *