India Mirror News

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളി താരങ്ങളായ മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അർജുന പുരസ്കാരം

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളി താരങ്ങളായ മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അർജുന പുരസ്കാരം

കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം പ്രഖ്യാപിച്ച 2025 ലെ ദേശീയ കായിക പുരസ്കാരങ്ങളിൽ മലയാളി താരങ്ങൾക്ക് തിളക്കമാർന്ന നേട്ടം. പാലക്കാട് സ്വദേശിയായ അത്‌ലറ്റ് മുഹമ്മദ് അജ്മൽ വി, കണ്ണൂർ സ്വദേശിനിയായ ബാഡ്മിന്റൺ താരം ട്രീസ ജോളി എന്നിവരാണ് അർജുന പുരസ്കാരത്തിന് അർഹരായ മലയാളികൾ. ദിവ്യ ദേശ്മുഖ്, തേജസ്വിൻ ശങ്കർ, ഗായത്രി ഗോപിചന്ദ് എന്നിവരുൾപ്പെടെ ആകെ 17 കായികതാരങ്ങൾക്കാണ് ഇത്തവണ അർജുന പുരസ്കാരം ലഭിച്ചിരിക്കുന്നത്.

ഇതിനുപുറമെ കായിക പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അത്ലറ്റിക്സ് പരിശീലകൻ പർവീർ സിംഗ്, ബോക്സിംഗ് പരിശീലകൻ ഛോട്ടേ ലാൽ യാദവ്, ഷൂട്ടിംഗ് പരിശീലകൻ നെഹ് നന്ദകുമാർ ചവാൻ എന്നിവരാണ് ഇത്തവണത്തെ ദ്രോണാചാര്യ പുരസ്കാരങ്ങൾക്ക് അർഹരായത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *