India Mirror News

മെസി വരുന്നതിൽ സർവ്വത്ര ചട്ടലംഘനം: മുൻ സർക്കാരും സ്പോൺസറും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് കായിക വകുപ്പ് റിപ്പോർട്ട്

മെസി വരുന്നതിൽ സർവ്വത്ര ചട്ടലംഘനം: മുൻ സർക്കാരും സ്പോൺസറും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് കായിക വകുപ്പ് റിപ്പോർട്ട്

പ്രശസ്ത ഫുട്ബോൾ താരം ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വ്യാജ നീക്കത്തിലൂടെ നടന്നത് മുൻ സർക്കാരും സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് വ്യക്തമാക്കുന്ന കായിക വകുപ്പ് അന്വേഷണ റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. താൽപര്യപത്രം ക്ഷണിക്കൽ, പരസ്യ ടെൻഡർ നടപടികൾ, സ്പോൺസർഷിപ്പ് നിരക്കുകളുടെ മൂല്യനിർണ്ണയം, ഫണ്ടിന്റെ സ്രോതസ്സ് ഉറപ്പാക്കൽ തുടങ്ങി യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ സർവ്വത്ര ചട്ടലംഘനങ്ങളോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. റപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ (RBC) മാത്രം തിരഞ്ഞെടുത്തതിലേക്ക് നയിച്ച കാരണങ്ങൾ വിശദീകരിക്കുന്ന ഉത്തരവുകളൊന്നും ലഭ്യമല്ലെന്നും, ഈ നീക്കത്തിന് പിന്നിൽ വഴിവിട്ട ബന്ധങ്ങളാണെന്നുമാണ് അന്വേഷണ കണ്ടെത്തൽ.

15 മില്യൺ യു.എസ് ഡോളർ എന്ന ഭീമമായ തുകയുടെ പണമിടപാട് ഉൾപ്പെട്ട ഈ കേസിൽ, വിദേശനാണ്യം ഇന്ത്യക്ക് പുറത്തേക്ക് കടത്തുകയായിരുന്നു യഥാർത്ഥ ലക്ഷ്യമെന്ന് സംശയിക്കുന്നു. പദ്ധതിക്കായി കളക്ഷൻ ഏജന്റായി നിശ്ചയിച്ച വിദേശ സ്ഥാപനത്തിന്റെ പശ്ചാത്തലം സുതാര്യമല്ലെന്ന് മാത്രമല്ല, ഇവരെക്കുറിച്ചുള്ള യാതൊരുവിധ വിവരങ്ങളും സർക്കാർ ശേഖരിച്ചിരുന്നതുമില്ല. വൻതോതിൽ വിദേശനാണയ ഒഴുക്ക് ഉണ്ടായിട്ടും ധനവകുപ്പ് യാതൊരുവിധ പരിശോധനകളും നടത്താതിരുന്നത് കടുത്ത വീഴ്ചയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നികുതി ആഘാതങ്ങളെക്കുറിച്ചോ ആകെ ചെലവുകളെക്കുറിച്ചോ കൃത്യമായ പഠനം നടത്താത്തത് കുറ്റകരമാണെന്ന് വ്യക്തമാക്കിയതോടെ ധനവകുപ്പും ഇപ്പോൾ ഈ സംഭവത്തിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *