India Mirror News

വെനസ്വേലയിൽ വൻ ഭൂകമ്പം; ആയിരത്തിലേറെ മരണം, രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വെനസ്വേലയിൽ വൻ ഭൂകമ്പം; ആയിരത്തിലേറെ മരണം, രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ലത്തീൻ അമേരിക്കൻ രാജ്യമായ വെനസ്വേലയെ പിടിച്ചുകുലുക്കി വൻ ഭൂകമ്പം. തുടർച്ചയായി ഉണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളിൽ ആയിരത്തിലേറെ പേർ മരണപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുരന്തത്തിന് പിന്നാലെ രാജ്യത്ത് വെനസ്വേലൻ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെനസ്വേലയുടെ തലസ്ഥാനമായ കരാക്കസിലും പ്രധാന തുറമുഖ നഗരമായ ലാ ഗുയ്‌റയിലുമാണ് ഭൂകമ്പം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചത്. മൊണ്ടാൽബാനിൽ നിന്ന് 28 കിലോമീറ്റർ വടക്കുപടിഞ്ഞാറായി യാരാക്വ പ്രവിശ്യയിൽ ഭൂമിക്ക് അടിയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഈ വിനാശകരമായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്.

ഭൂകമ്പത്തെത്തുടർന്ന് പ്യൂർട്ടോ റിക്കോയ്ക്കും വിർജിൻ ദ്വീപുകൾക്കും നിലവിൽ സുനാമി ഭീഷണി നിലനിൽക്കുന്നുണ്ട്. അതേസമയം, സമാനതകളില്ലാത്ത ഈ വൻ ദുരന്തത്തിൽ പെട്ട വെനസ്വേലയ്ക്ക് അടിയന്തര പിന്തുണ വാഗ്ദാനം ചെയ്ത് അമേരിക്ക, എൽ സാൽവദോർ, മെക്സിക്കോ എന്നീ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വെനസ്വേലൻ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്ന് യു.എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ അറിയിച്ചു. രാജ്യത്തെ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *