India Mirror News

മന്ത്രിയുമായി നടത്തിയ ചർച്ച വിജയം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരം പിൻവലിച്ചു

മന്ത്രിയുമായി നടത്തിയ ചർച്ച വിജയം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരം പിൻവലിച്ചു

സെക്രട്ടറിയേറ്റ് പടിക്കൽ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ നടത്തിവന്ന സമരം 37-ാം നാൾ അവസാനിപ്പിച്ചു. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീന്റെ ചേമ്പറിൽ നടന്ന ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സമരം കടുപ്പിക്കാൻ ഉദ്യോഗാർത്ഥികൾ നീക്കം നടത്തുന്നതിനിടെ സർക്കാർ മുൻകൈയെടുത്ത് ഇവരെ ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. സമരം അവസാനിച്ചതോടെ നിരാഹാരത്തിലായിരുന്ന എസ്. വളർമതി ഉപവാസം അവസാനിപ്പിച്ചു. മുൻപ് ഏഴ് തവണ സർക്കാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന ആദ്യ ചർച്ചയാണിത്.

അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളാണ് ഉദ്യോഗാർത്ഥികൾ മുന്നോട്ടുവെച്ചിരുന്നത്. 2025 മേയ് 31-ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്ന് ഒരു വർഷം പിന്നിട്ടിട്ടും നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നതെന്ന് ആരോപിച്ചാണ് ഇവർ വീണ്ടും സമരരംഗത്തിറങ്ങിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും സമാനമായ രീതിയിൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *