India Mirror News

കളിസ്ഥലത്തെ തർക്കത്തിന് പിന്നാലെ പിണങ്ങി വീട്ടിലേക്ക് മടങ്ങി; കോട്ടയത്ത് പതിനൊന്നുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം തിടനാട്ടിൽ പതിനൊന്നുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ടൗണിൽ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകൻ ആമോസ് ആണ് മരിച്ചത്. സ്കൂൾ വിട്ടതിനുശേഷം വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക സൂചന. കളിസ്ഥലത്തെ തർക്കത്തിന് പിന്നാലെ പിണങ്ങി വീട്ടിലേക്ക് മടങ്ങിയ കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.

കളി കഴിഞ്ഞ് തിരിച്ചെത്തിയ സഹോദരനും ഇതേസമയം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവുമാണ് ആമോസിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ തിടനാട് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ആമോസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *