India Mirror News

സംസ്ഥാനത്ത് തുലാവർഷം എത്തുന്നു; ശനിയാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് തുലാവർഷം എത്തുന്നു; ശനിയാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് തുലാവർഷം എത്തുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ പൂർണ്ണമായി പിൻവാങ്ങാനും, തുടർന്ന് തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. നിലവിൽ തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപമായി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.

ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ ഒക്ടോബർ 17 വരെ നേരിയതോ മിതമായതോ ആയ മഴ വ്യാപകമായി ലഭിച്ചേക്കും. ഇതിൽ ഒക്ടോബർ 15, 16, 17 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഒക്ടോബർ 12, 13 തീയതികളിലും 15 മുതൽ 17 വരെയുള്ള തീയതികളിലും ഇടിമിന്നലിനൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുവീശാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *