India Mirror News

ജയിലുകളിലെ ഭക്ഷണക്രമത്തിൽ മാറ്റത്തിന് ശിപാർശ; മട്ടനും മീനും ഒഴിവാക്കാൻ ആഭ്യന്തര വകുപ്പിന് കത്ത്

ജയിലുകളിലെ ഭക്ഷണക്രമത്തിൽ മാറ്റത്തിന് ശിപാർശ; മട്ടനും മീനും ഒഴിവാക്കാൻ ആഭ്യന്തര വകുപ്പിന് കത്ത്

സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ഭക്ഷണക്രമത്തിൽ നിന്ന് മട്ടനും മീനും ഒഴിവാക്കാൻ ജയിൽ വകുപ്പ് ശിപാർശ ചെയ്തു. ഇവയ്ക്ക് പകരമായി കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ നൽകാനാണ് തീരുമാനം. ഈ മാറ്റത്തിലൂടെ പ്രതിവർഷം ഏകദേശം പത്തു കോടി രൂപയോളം ലാഭിക്കാനും തടവുകാരുടെ ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത് ഇത് സംബന്ധിച്ച നിർദേശം ആഭ്യന്തര വകുപ്പിന് കൈമാറി.

നിലവിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ മീനും ശനിയാഴ്ചകളിൽ മട്ടനുമാണ് തടവുകാർക്ക് നൽകിവരുന്നത്. മട്ടൻ വാങ്ങുന്നതിനായി പ്രതിവർഷം 5.72 കോടി രൂപയും മീനിനായി 4.8 കോടി രൂപയുമാണ് ജയിൽ വകുപ്പ് ചെലവഴിക്കുന്നത്. കൂടാതെ ഇവ കൃത്യമായി സംഭരിക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അതേസമയം കോഴിയിറച്ചിക്ക് 1.26 കോടിയും സോയാ ചങ്ക്‌സ്, മുട്ട എന്നിവയ്ക്ക് 3.4 കോടിയും മാത്രമാണ് ബാധ്യത വരുന്നത്. മാംസാഹാരം കഴിക്കാത്ത തടവുകാർക്ക് നിലവിലുള്ളതുപോലെ വെജിറ്റേറിയൻ ഭക്ഷണം തുടരുമെന്നും റിപ്പോർട്ടിലുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *