India Mirror News

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ക്രൂരകൃത്യത്തിന് കാരണം യുവതി ഗർഭിണിയാണെന്ന സംശയം; പ്രതിയുടെ മൊഴി പുറത്ത്

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ക്രൂരകൃത്യത്തിന് കാരണം യുവതി ഗർഭിണിയാണെന്ന സംശയം; പ്രതിയുടെ മൊഴി പുറത്ത്

അട്ടപ്പാടിയിൽ മുപ്പത്തഞ്ചുകാരിയായ യുവതിയെയും നാലുവയസ്സുള്ള കുഞ്ഞിനെയും വധിച്ച ഇരട്ടക്കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവതി ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതിയായ പ്രൊവത് ദാസ് പോലീസിന് മൊഴി നൽകി. കൊല്ലപ്പെട്ട പ്രോണിതയുടെ ഭർത്താവിന്റെ സുഹൃത്താണ് വെസ്റ്റ് ബംഗാൾ സ്വദേശിയായ പ്രൊവത് ദാസ്.

പശ്ചിമ ബംഗാളിൽ വെച്ച് പരിചയപ്പെട്ട ഇരുവരും, പ്രോണിതയുടെ ഭർത്താവ് മംഗളൂരുവിലേക്ക് ജോലിക്ക് പോയ സമയത്താണ് കുഞ്ഞിനെയും കൂട്ടി കേരളത്തിലേക്ക് വന്നത്. തുടർന്ന് യുവതി ഗർഭിണിയാണോ എന്ന് ഉറപ്പുവരുത്താൻ കോട്ടത്തറ ആശുപത്രിയിൽ പരിശോധന നടത്തിയെങ്കിലും പരിശോധനാഫലം കൈപ്പറ്റാതെ ഇവർ മടങ്ങുകയായിരുന്നു. ഇതിനുശേഷം ഇരുവരും മദ്യപിക്കുകയും തുടർന്നുണ്ടായ രൂക്ഷമായ തർക്കത്തിനിടെ പ്രതി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. അമ്മ കൊല്ലപ്പെടുന്നത് കണ്ടുനിന്ന നാലുവയസ്സുകാരനെ കഴുത്തുഞെരിച്ചാണ് പ്രതി കൊലപ്പെടുത്തിയത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *