India Mirror News

കേരളത്തിന് അതിവേഗ റെയിൽ അനിവാര്യം; പദ്ധതി ആദ്യ ദിനം മുതൽ ലാഭകരമാകുമെന്ന് ഇ. ശ്രീധരൻ

കേരളത്തിന് അതിവേഗ റെയിൽ അനിവാര്യം; പദ്ധതി ആദ്യ ദിനം മുതൽ ലാഭകരമാകുമെന്ന് ഇ. ശ്രീധരൻ

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് വൈകാതെ തന്നെ സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. അങ്കമാലിയിൽ സംഘടിപ്പിച്ച എൻജിനീയേഴ്‌സ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ തലത്തിലുള്ള നടപടികളാകുമ്പോൾ ചില കാലതാമസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയും ഇതിനൊരു ഘടകമായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ വന്ദേഭാരത് ട്രെയിനുകളിലെ വലിയ തിരക്ക് കാണുമ്പോൾ തന്നെ അതിവേഗ റെയിൽ കേരളത്തിന് എത്രത്തോളം അനിവാര്യമാണെന്ന് വ്യക്തമാകുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു. സമയകൃത്യതയാണ് അതിവേഗ റെയിലിന്റെ ഏറ്റവും വലിയ മേന്മയെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, പദ്ധതി സർവീസ് ആരംഭിച്ചാൽ ആദ്യ ദിനം മുതൽ തന്നെ സാമ്പത്തികമായി ലാഭകരമാകുമെന്ന ഉറപ്പും പ്രകടിപ്പിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *