India Mirror News

കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

കന്യാകുമാരിയിൽ വിനോദസഞ്ചാരത്തിനെത്തിയ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂർ കുരിക്കാട്ടിൽ സ്വദേശികളായ ആൻ ഫിലിപ്പ്, മീരാ ഫിലിപ്പ് എന്നിവരുടെ മൃതദേഹങ്ങളാണ് പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 15 വർഷമായി അമേരിക്കയിൽ സ്ഥിരതാമസക്കാരായ ഇവർ വേനലവധിക്കായി നാട്ടിലെത്തിയതായിരുന്നു. ഞായറാഴ്ച കന്യാകുമാരിയിൽ വിനോദസഞ്ചാരത്തിന് എത്തിയ ഇവരെ അന്നുതന്നെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നിലവിൽ ആശാരിപള്ളം സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പതിനഞ്ച് വർഷത്തെ പ്രവാസജീവിതത്തിനിടയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കുടുംബത്തെ തേടിയെത്തിയ ഈ വിയോഗം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *