India Mirror News

യുഎഇയിൽ ഇന്ത്യൻ പ്രവാസികളുടെ പാസ്‌പോർട്ട്, വിസ സേവനങ്ങൾ പ്രതിസന്ധിയിൽ; പുതിയ ഏജൻസിയുടെ ചുമതലയേൽക്കൽ നീളുന്നു

യുഎഇയിൽ ഇന്ത്യൻ പ്രവാസികളുടെ പാസ്‌പോർട്ട്, വിസ സേവനങ്ങൾ പ്രതിസന്ധിയിൽ; പുതിയ ഏജൻസിയുടെ ചുമതലയേൽക്കൽ നീളുന്നു

ദുബായ്: യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിലെ പ്രതിസന്ധി വരും ദിവസങ്ങളിൽ കൂടുതൽ കനത്തേക്കും. സേവനങ്ങളുടെ ചുമതല പുതിയ ഏജൻസി ഏറ്റെടുക്കുന്നത് നീളുന്ന പശ്ചാത്തലത്തിൽ, താൽക്കാലികമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് നൽകുന്ന സേവനങ്ങളെ മാത്രമാകും പ്രവാസികൾക്ക് ആശ്രയിക്കേണ്ടി വരിക. നിലവിലുണ്ടായിരുന്ന ബിഎൽഎസ് എന്ന കമ്പനിക്ക് പകരം അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഈ സേവനങ്ങളുടെ ചുമതല ഈ മാസം ഒന്നിന് ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാൽ ഭരണപരമായ കാരണങ്ങളാലും ചില നിയമ തർക്കങ്ങളാലും ഈ ചുമതലമാറ്റം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇതോടെ, രാജ്യത്താകെ 16 കേന്ദ്രങ്ങളിലായി സാധാരണ ഗതിയിൽ പ്രവാസികൾക്ക് ലഭ്യമായിരുന്ന വിപുലമായ സേവന സംവിധാനങ്ങളാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഇത്രയധികം കേന്ദ്രങ്ങളിലെ സൗകര്യം പെട്ടെന്ന് ഇല്ലാതാവുകയും പകരം എംബസിയും കോൺസുലേറ്റും മാത്രമായി ചുരുങ്ങുകയും ചെയ്യുന്നത് വരും ദിവസങ്ങളിൽ വലിയ തിരക്കിനും പ്രതിസന്ത്ിക്കും കാരണമാകുമെന്ന് ഉറപ്പാണ്.

ഈ സാഹചര്യത്തിൽ അടിയന്തര ആവശ്യങ്ങളുള്ളവർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലോ അബുദാബിയിലെ ഇന്ത്യൻ എംബസിയിലോ നേരിട്ടെത്തി വേണം ആവശ്യങ്ങൾ പൂർത്തിയാക്കാൻ. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ മാത്രമായിരിക്കും ഈ കേന്ദ്രങ്ങളിൽ അപേക്ഷകൾ സ്വീകരിക്കുക. സേവനങ്ങൾക്കായി എത്തുന്നവർ ഫീസ് ഇനത്തിൽ നൽകാനുള്ള തുക കൃത്യമായി പണമായി (Cash) കയ്യിൽ കരുതണമെന്നും, ബാങ്ക് കാർഡുകളോ ഡിജിറ്റൽ പേയ്‌മെന്റുകളോ സ്വീകരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അൽഹിന്ദ് കമ്പനി എന്നു മുതൽ ചുമതലയേൽക്കുമെന്ന കാര്യത്തിൽ വ്യക്തത വരുന്നത് വരെ ഈ താൽക്കാലിക ക്രമീകരണം തുടരാനാണ് സാധ്യത.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *