India Mirror News

അരുണാചലിൽ ചൈനീസ് കടന്നുകയറ്റമെന്ന വാർത്തകൾ തള്ളി ഇന്ത്യൻ സൈന്യം; പ്രചാരണം അടിസ്ഥാനരഹിതമെന്ന് വിശദീകരണം

അരുണാചലിൽ ചൈനീസ് കടന്നുകയറ്റമെന്ന വാർത്തകൾ തള്ളി ഇന്ത്യൻ സൈന്യം; പ്രചാരണം അടിസ്ഥാനരഹിതമെന്ന് വിശദീകരണം

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം പുതിയ കടന്നുകയറ്റങ്ങൾ നടത്തിയെന്ന തരത്തിൽ പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായി തള്ളി ഇന്ത്യൻ സൈന്യം രംഗത്തെത്തി. അതിർത്തി മേഖലയിൽ ചൈനീസ് സൈന്യം ക്യാമ്പുകൾ സ്ഥാപിച്ചെന്ന പ്രചാരണം തികച്ചും വാസ്തവവിരുദ്ധവും തെറ്റായതുമാണെന്ന് സൈന്യം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. അരുണാചലിലെ അപ്പർ സുബാൻസിരി ജില്ലയിൽ ചൈനീസ് സൈന്യം പുതിയ നുഴഞ്ഞുകയറ്റവും ഭൂമി കയ്യേറ്റവും നടത്തുന്നതായി പ്രാദേശിക സംഘടനകളെ ഉദ്ധരിച്ച് നിരവധി മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. പ്രദേശത്തെ നാഹ് ഗോത്ര സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നാഹ് വെൽഫെയർ സൊസൈറ്റി, ചൈനീസ് കടന്നുകയറ്റം മൂലം കന്നുകാലികളെ മേയ്ക്കാൻ ബുദ്ധിമുട്ട നേരിടുന്നു എന്ന് കാണിച്ച് ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകിയെന്ന വിവരത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ റിപ്പോർട്ടുകൾ.

കഴിഞ്ഞ 15 വർഷത്തോളമായി അതിർത്തി ഗ്രാമങ്ങളിൽ ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള കയ്യേറ്റ ശ്രമങ്ങൾ തുടരുകയാണെന്നും ഈ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ അനാവശ്യ ആശങ്കകൾ പരത്തുന്ന മാധ്യമ റിപ്പോർട്ടുകൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ വിശദീകരണം. അതിർത്തി മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാണെന്നും ഇന്ത്യൻ ഭൂപ്രദേശത്തേക്ക് യാതൊരുവിധത്തിലുള്ള പുതിയ അധിനിവേശവും നടന്നിട്ടില്ലെന്നും വ്യക്തമാക്കിയ സൈന്യം, അതിർത്തിയിൽ അതീവ ജാഗ്രതയോടെയുള്ള നിരീക്ഷണം ശക്തമായി തുടരുകയാണെന്നും കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *