India Mirror News

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്: മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്ക് പങ്കുണ്ടെന്ന് സൂചന; ചോദ്യം ചെയ്യലിനും അറസ്റ്റിനും സാധ്യത, പ്രതികളുടെ വീടുകളിൽ പരിശോധന.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്: മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്ക് പങ്കുണ്ടെന്ന് സൂചന; ചോദ്യം ചെയ്യലിനും അറസ്റ്റിനും സാധ്യത, പ്രതികളുടെ വീടുകളിൽ പരിശോധന.

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിലെ വൻ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി അന്വേഷണ സംഘം. ക്ഷേത്ര ഫണ്ടിൽ ഇത്രയും വലിയ അഴിമതി നടന്നിട്ടും അതിനെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ ചമ്പത്ത് റായി തയ്യാറായില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ ജൂൺ നാലിന് ക്ഷേത്രത്തിലെ നോട്ട് എണ്ണുന്ന മുറിയോട് ചേർന്നുള്ള ശുചിമുറിയിൽ നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയതോടെയാണ് ഈ വിവാദങ്ങൾക്ക് തുടക്കമാകുന്നത്. അന്ന് നാല് ലക്ഷത്തോളം രൂപയാണ് അവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ട്രസ്റ്റ് ഉദ്യോഗസ്ഥരും രാമക്ഷേത്ര സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസുകാരും ചേർന്ന് കൗണ്ടിംഗ് റൂമിലെ ജീവനക്കാരനായ അവിനാശ് ശുക്ലയുടെ വീട്ടിൽ നടത്തിയ അടിയന്തര പരിശോധനയിൽ പണം അടങ്ങിയ മറ്റൊരു ബാഗ് കൂടി കണ്ടെടുക്കുകയുണ്ടായി. ഈ റെയ്ഡിന്റെ കൃത്യമായ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്ഈ സംഭവവികാസങ്ങളിലെല്ലാം മുൻ ജനറൽ സെക്രട്ടറി പൂർണ്ണമായി മൗനം പാലിച്ചത് വലിയ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചമ്പത്ത് റായിയെ ഉടൻ തന്നെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ അദ്ദേഹത്തിന്റെ അറസ്റ്റ് ഉടൻ തന്നെയുണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നിലവിൽ അയോധ്യയിൽ താമസിക്കുന്ന ചമ്പത്ത് റായി, അറസ്റ്റ് ഭയന്ന് അയോധ്യ വിട്ട് ഡൽഹിയിലേക്ക് താമസം മാറ്റാൻ ഒരുങ്ങുന്നതായും വിവരമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേസിലെ പ്രധാനികളായ എട്ട് പ്രതികളുടെയും വീടുകളിൽ പ്രത്യേക അന്വേഷണ സംഘം ഒരേസമയം മിന്നൽ പരിശോധന നടത്തിയിരുന്നു. ടിനു യാദവ്, അനിരൽപ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് യാദവ്, സുഭാഷ് ശ്രീവാസ്തവ, അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ, രാം ശങ്കർ മിശ്ര എന്നിവരുടെ വസതികളിലാണ് വൻ ക്രമക്കേടിന്റെ തെളിവുകൾ തേടി പോലീസ് സംഘം പരിശോധന പൂർത്തിയാക്കിയത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *