India Mirror News

കൊച്ചിയിൽ ജാക്കിവച്ച് ഉയർത്തിയ വീട് ചരിഞ്ഞു

കൊച്ചിയിൽ ജാക്കിവച്ച് ഉയർത്തിയ വീട് ചരിഞ്ഞു

കൊച്ചി: കൊച്ചി എം.ജി റോഡിൽ ജാക്കിവച്ച് ഉയർത്താൻ ശ്രമിച്ച വീട് നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് ചരിഞ്ഞു. അപകടാവസ്ഥയിലായ കെട്ടിടം പൂർണ്ണമായി പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക വിലയിരുത്തൽ. ബാങ്ക് ഉൾപ്പെടെ പ്രവർത്തിക്കുന്ന മറ്റൊരു വലിയ കെട്ടിടത്തിന് തൊട്ടടുത്തേക്കാണ് ഈ കെട്ടിടം ഇപ്പോൾ ചരിഞ്ഞു നിൽക്കുന്നത്. ചെന്നൈയിൽ നിന്നുള്ള സ്വകാര്യ കമ്പനിയാണ് വീട് ഉയർത്തുന്ന ജോലികൾ ഏറ്റെടുത്ത് നടത്തിയത്. എന്നാൽ ജാക്കിയുടെ ലിവർ തെറ്റിയതുണ്ടായ വലിയ പാകപ്പിഴയാണ് കെട്ടിടം അപകടകരമായ രീതിയിൽ ചരിയാൻ ഇടയാക്കിയത്. കഴിഞ്ഞ കുറേക്കാലമായി ആൾത്താമസമില്ലാതെ കിടന്നിരുന്ന കെട്ടിടമാണിത്. മഴക്കാലത്ത് താഴത്തെ നിലയിലേക്ക് വെള്ളം കയറുന്നത് തടയാൻ വേണ്ടിയാണ് കെട്ടിടം നാലടിയോളം ഉയർത്താൻ ചെന്നൈ കമ്പനിയെ ഉടമസ്ഥർ കരാർ ഏൽപ്പിക്കുന്നത്.

നിലവിൽ ചരിഞ്ഞ കെട്ടിടത്തിന്റെ താഴത്തെ നില പൂർണ്ണമായി തകരുകയും അടിത്തറ ഇളകിയ നിലയിലുമാണ് ഉള്ളത്. കെട്ടിടം പഴയപടി നേരെയാക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് ഫയർഫോഴ്സ് വ്യക്തമാക്കിയെങ്കിലും, ഇന്ന് വിശദമായ പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് കരാർ കമ്പനി അധികൃതർ പ്രതികരിച്ചു. നിലവിൽ മഴ കനക്കുന്ന സാഹചര്യമായതിനാലും തൊട്ടടുത്ത കെട്ടിടങ്ങൾക്ക് ഭീഷണിയായതിനാലും പ്രദേശത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്സും മറ്റ് അധികൃതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *