India Mirror News

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പാ തടവ് ശരിവച്ചു

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പാ തടവ് ശരിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് വൻ തിരിച്ചടിയായി ആറുമാസത്തെ കാപ്പാ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു. ഉത്തരവിനെതിരെ സുഗതന് ഇനി ഹൈക്കോടതിയെ സമീപിക്കാമെങ്കിലും, കോടതിയും ഈ നടപടി തള്ളുകയാണെങ്കിൽ സുഗതന് ജയിലിൽ തുടരേണ്ടി വരികയും കോർപ്പറേഷനിലെ കൗൺസിലർ സ്ഥാനം നഷ്ടമാവുകയും ചെയ്യും. വട്ടിയൂർക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സുഗതനെതിരെ നിരവധി ഗുരുതരമായ ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. മുൻപ് ഒരാളെ കല്ലുകൊണ്ട് തലയ്ക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമം, മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചുകയറി വാഹനങ്ങളും വീടും തകർത്ത കേസ്, ഭർത്താവിനോടുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽക്കയറി ആക്രമിച്ച സംഭവം എന്നിവ സുഗതനെതിരെയുണ്ട്.

ഇവയ്ക്ക് പുറമെ ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യാശ്രമക്കുറ്റവും സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസും ഇയാൾക്കെതിരെയുണ്ട്. ഒടുവിലായി വി. കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി അതിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും സുഗതൻ പ്രതിയാണ്. ഈ ക്രിമിനൽ പശ്ചാത്തലങ്ങളെല്ലാം നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയതും ഇയാൾ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *