India Mirror News

ഹർത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഹർത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ദളിത് സംഘടനകൾ ഇന്ന് നടത്തിയ സംസ്ഥാന വ്യാപക ഹർത്താലിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി.കൃഷ്ണകുമാർ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് കോടതി നോട്ടീസ് അയച്ചു. ഇന്ന് വൈകുന്നേരത്തിനകം ഹർത്താലുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനജീവിതം ദുസ്സഹമാക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും അറിയിച്ചു.

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ടായിരുന്നു ഹർത്താലെങ്കിലും പലയിടങ്ങളിലും ഇത് അക്രമാസക്തമായതാണ് കോടതി ഇടപെടലിന് കാരണമായത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കടകൾ ബലമായി അടപ്പിക്കാനുള്ള ശ്രമങ്ങളും സംസ്ഥാനവ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടെ വിവിധയിടങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടന്നപ്പോൾ തന്നെ ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരമുറകൾ പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചു. ഹർത്താലിൽ ഉണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക നീക്കം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *