India Mirror News

ആരോഗ്യവകുപ്പിൽ പൊതു സ്ഥലംമാറ്റം നിർത്തിവെച്ച് സർക്കാർ ഉത്തരവ്; രാഷ്ട്രീയ ഇടപെടലെന്ന് പ്രതിപക്ഷ സംഘടനകൾ

ആരോഗ്യവകുപ്പിൽ പൊതു സ്ഥലംമാറ്റം നിർത്തിവെച്ച് സർക്കാർ ഉത്തരവ്; രാഷ്ട്രീയ ഇടപെടലെന്ന് പ്രതിപക്ഷ സംഘടനകൾ

ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ പൊതു സ്ഥലംമാറ്റം താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവ്. ഇനി പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ പൊതു സ്ഥലംമാറ്റങ്ങൾ ഒഴിവാക്കാനും, ഭരണപരമായ ആവശ്യങ്ങൾക്കായുള്ള സ്ഥലംമാറ്റങ്ങളും പ്രൊമോഷൻ നിയമനങ്ങളും മാത്രം നടത്തിയാൽ മതിയെന്നുമാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കിയത്. ആശുപത്രികളുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടിയാണ് ഈ തീരുമാനമെന്നാണ് സർക്കാർ വിശദീകരണം.

അതേസമയം, പൊതു സ്ഥലംമാറ്റം നിർത്തിവെച്ച സർക്കാരിന്റെ നടപടിയെ വിമർശിച്ച് ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ തീരുമാനത്തിന് പിന്നിൽ വ്യാപകമായ രാഷ്ട്രീയ ഇടപെടലുകൾക്കും അനഭിലഷണീയമായ സ്ഥലംമാറ്റങ്ങൾക്കും വഴിയൊരുങ്ങുമെന്നാണ് പ്രതിപക്ഷ സംഘടനാ നേതാക്കൾ ആരോപിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *