India Mirror News

കൂടൽ വ്യാജ പോക്സോ കേസ്: പൊലീസിനെതിരെ കോടതിയിലേക്ക്‌

കൂടൽ വ്യാജ പോക്സോ കേസ്: പൊലീസിനെതിരെ കോടതിയിലേക്ക്‌

പത്തനംതിട്ട: കൂടലിലെ വ്യാജ പോക്സോ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കുട്ടിയുടെ മാതാവ് 24 ന്യൂസിനോട് വ്യക്തമാക്കി. തങ്ങളുടെ മക്കൾ സമൂഹത്തിന് മുന്നിൽ ക്രൂരമായി അപമാനിക്കപ്പെട്ടെന്നും അവർ അനുഭവിച്ച കടുത്ത മാനസിക ബുദ്ധിമുട്ടുകൾ ഇനി മറ്റൊരു കുട്ടിക്കും ഉണ്ടാകാൻ പാടില്ലെന്നും പറഞ്ഞ മാതാവ്, നീതിക്കായി മുഖ്യമന്ത്രിക്കടക്കം പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനമെന്ന് അറിയിച്ചു. ചോദ്യം ചെയ്യുന്നതിന് പകരം കുറ്റം കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് പോലീസ് ശ്രമിച്ചതെന്നാണ് രക്ഷിതാക്കളുടെ പ്രധാന ആരോപണം. അതേസമയം, ഈ സംഭവത്തിൽ പൊലീസിനെതിരെ നേരത്തെ പരാതി നൽകിയിരുന്ന ഹൃദ്രോഗിയായ യുവാവിനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പ് നൽകിയിട്ടുണ്ട്. പോക്സോ കേസ് ആയതിനാൽ അതീവ ജാഗ്രതയോടെ വിശദമായ അന്വേഷണം നടത്തി മാത്രം കേസ് നടപടികൾ അവസാനിപ്പിച്ചാൽ മതിയെന്ന നിലപാടിലാണ് പോലീസ്. വ്യാജ പരാതി ഉണ്ടാകാൻ ഇടയായ സാഹചര്യം പൂർണ്ണമായി പരിശോധിക്കുമെന്നും ഇതിന് പിന്നിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ പതിമൂന്നുകാരിയെ വിശദമായ കൗൺസിലിങ്ങിന് വിധേയമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *