India Mirror News

സി.എം.ആർ.എൽ ഇടപാട്: മുഖ്യമന്ത്രിക്ക് ലഭിച്ചത് കൈക്കൂലിപ്പണമെന്ന് ഇ.ഡി; കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് അയച്ച റിപ്പോർട്ട് പുറത്ത്

സി.എം.ആർ.എൽ ഇടപാട്: മുഖ്യമന്ത്രിക്ക് ലഭിച്ചത് കൈക്കൂലിപ്പണമെന്ന് ഇ.ഡി; കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് അയച്ച റിപ്പോർട്ട് പുറത്ത്

സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ പൂർണ്ണ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. സെപ്റ്റംബർ 9-ന് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ 26 പേജുള്ള റിപ്പോർട്ടിൽ, പിണറായി വിജയന് ലഭിച്ചത് കൈക്കൂലിപ്പണമാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രധാന കണ്ടെത്തൽ. ഐ.ടി കൺസൾട്ടൻസി, മാർക്കറ്റിംഗ് സേവനങ്ങൾ നൽകിയെന്ന വ്യാജേന സി.എം.ആർ.എൽ ആകെ 2.78 കോടി രൂപ നൽകിയെന്ന് ഇ.ഡി വ്യക്തമാക്കുന്നു. എക്സാലോജിക് സൊല്യൂഷൻസുമായി പ്രതിമാസം 3 ലക്ഷം രൂപയുടെ റിട്ടെയ്നർ കരാറുണ്ടാക്കുകയും വീണ ടി.യെ വ്യക്തിപരമായി പ്രതിമാസം 5 ലക്ഷം രൂപ നിരക്കിൽ കൺസൾട്ടന്റായി നിയമിക്കുകയും ചെയ്തെങ്കിലും യാതൊരു സേവനവും ഇവർ നൽകിയിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച ഈ തുക മുഖ്യമന്ത്രി പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇ.ഡി റിപ്പോർട്ട് അടിവരയിടുന്നത്. കൂടാതെ, വീണയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചതിൽ നിന്ന് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾ വഴി അനധികൃതമായി പണം കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. നിഖിൽ, വാരിസ്, ഷൈജൽ എന്നിവർ മുഹമ്മദ് റിയാസിന്റെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളാണെന്ന് വീണ സമ്മതിച്ചതായും ട്വന്റിഫോറിന് ലഭിച്ച ഇ.ഡി റിപ്പോർട്ടിന്റെ പകർപ്പിൽ പറയുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *