India Mirror News

പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി ആക്രമണം: വിദേശത്തേക്ക് കടന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ ചെന്നൈയിൽ അറസ്റ്റിൽ

പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി ആക്രമണം: വിദേശത്തേക്ക് കടന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ ചെന്നൈയിൽ അറസ്റ്റിൽ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനായെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്ന ഒരു പ്രതികൂടി പൊലീസിന്റെ പിടിയിലായി. കേസിൽ 27-ാം പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ആദർശാണ് അറസ്റ്റിലായത്. സംഭവം നടന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാൾ, ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ആദർശിനെ കസ്റ്റഡിയിലെടുക്കാനായി തിരുവനന്തപുരം മ്യൂസിയം പൊലീസിന്റെ പ്രത്യേക സംഘം ചെന്നൈയിലേക്ക് തിരിച്ചു. അതേസമയം, കേസിൽ പ്രതിയായ പാളയം സന്തോഷ് ഇപ്പോഴും ഒളിവിലാണ്; ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *