മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെ മേഖലയിൽ വൻ പൊലീസ് നടപടി. ഇതിനിടെ, എ.കെ.ജി ഭവനിൽ നിന്ന് എ. എ. റഹീമിന്റെ നേതൃത്വത്തിൽ മുന്നൂറോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ അപ്രതീക്ഷിത മാർച്ച് പൊലീസിനെ ഞെട്ടിച്ചു. തുടർന്ന് കൂടുതൽ സന്നാഹങ്ങളെത്തിച്ച പൊലീസ് മാർച്ച് തടയുകയും പ്രതിഷേധക്കാരെ ഒന്നടങ്കം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആറ് ബസുകളിലായാണ് പ്രവർത്തകരെ സംഭവസ്ഥലത്തു നിന്നും മാറ്റിയത്.
കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ എത്തിച്ച നങ്ലോയ് സ്റ്റേഡിയത്തിൽ എ. എ. റഹീമിന്റെയും എസ്.എഫ്.ഐ പ്രവർത്തകരുടെയും നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു. വിദ്യാർത്ഥിനികളോട് അതിക്രമം കാട്ടിയ ഇൻസ്പെക്ടർ പവൻ തോമർ മാപ്പ് പറയണമെന്നും ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും റഹീം ആവശ്യപ്പെട്ടു. കൂടാതെ, പൊലീസ് അന്യായമായി പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ബാഗുകളും ഉടൻ തിരികെ നൽകണമെന്നും കസ്റ്റഡിയിലുള്ള വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



