ഡൽഹിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസ്സിൽ പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ആഗസ്റ്റ് നാലിന് കാശ്മീരി ഗേറ്റിന് സമീപം നടന്ന സംഭവത്തിൽ ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ പെൺകുട്ടി വീട്ടുകാരോട് പറയാതെ നോയിഡയിലുള്ള ബന്ധുവീട്ടിലേക്ക് ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു.
യാത്രയ്ക്കിടെ നോയിഡയിലേക്ക് ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ പെൺകുട്ടിയെ ബസ്സിൽ കയറ്റിയത്. തുടർന്ന് പെൺകുട്ടിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കാശ്മീരി ഗേറ്റിന് സമീപത്തുവെച്ച് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ പോലീസ്, പ്രതികൾ സഞ്ചരിച്ച ബസ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.



