India Mirror News

ഡൽഹിയിൽ സി.ജെ.പി. മാർച്ചിൽ വ്യാപക അക്രമം: 118 പോലീസുകാർക്ക് പരിക്ക്; 70 പേർ കസ്റ്റഡിയിൽ

ഡൽഹിയിൽ സി.ജെ.പി. മാർച്ചിൽ വ്യാപക അക്രമം: 118 പോലീസുകാർക്ക് പരിക്ക്; 70 പേർ കസ്റ്റഡിയിൽ

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച “സൻസദ് ചലോ” മാർച്ചിനിടെയുണ്ടായ വ്യാപക അക്രമ സംഭവങ്ങളിൽ കർശന നടപടികളുമായി ഡൽഹി പോലീസ്. പ്രതിഷേധക്കാർ നടത്തിയ കല്ലേറിലും പൊതുമുതൽ നശിപ്പിച്ചതിലും കൊണാട്ട് പ്ലേസ്, പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊണാട്ട് പ്ലേസ് ഔട്ടർ സർക്കിളിലെ റീഗൽ സിനിമയ്ക്ക് സമീപം പോലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും ജൻപഥിലെ കടകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത കണ്ടാലറിയാവുന്ന അക്രമികൾക്കെതിരെയാണ് കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ കേസെടുത്തിട്ടുള്ളത്. അതേസമയം, പൊതു സ്വത്ത് നശിപ്പിക്കൽ, കലാപം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ലംഘിച്ച് മുന്നേറിയ ജനക്കൂട്ടം നടത്തിയ അക്രമത്തിൽ സ്പെഷ്യൽ സി.പി, ജോയിന്റ് സി.പി, ഡി.സി.പി തലത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരും വനിതാ പോലീസുകാരും ഉൾപ്പെടെ 118-ലേറെ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിൽ അറുപതോളം പ്രതിഷേധക്കാർക്കും പരിക്കേറ്റതായാണ് വിവരം. പതിനഞ്ചോളം സർക്കാർ വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും പൊതുമുതൽ തകർക്കുകയും ചെയ്ത സംഭവത്തിൽ 70 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമത്തിൽ പങ്കാളികളായ മുഴുവൻ ആളുകളെയും കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കാനാണ് ഡൽഹി പോലീസിന്റെ തീരുമാനം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *