India Mirror News

കേരള ബാങ്ക് ഭരണം നിലനിർത്താൻ സി.പി.ഐ.എം തന്ത്രം; പാർട്ടി സൊസൈറ്റികളോട് അടിയന്തരമായി സി ക്ലാസ് അംഗത്വം എടുക്കാൻ നിർദേശം.

കേരള ബാങ്ക് ഭരണം നിലനിർത്താൻ സി.പി.ഐ.എം തന്ത്രം; പാർട്ടി സൊസൈറ്റികളോട് അടിയന്തരമായി സി ക്ലാസ് അംഗത്വം എടുക്കാൻ നിർദേശം.

തിരുവനന്തപുരം: കേരള ബാങ്കിന്റെ ഭരണം നഷ്ടപ്പെടാതിരിക്കാൻ നിർണായക ബദൽ നീക്കങ്ങളുമായി സി.പി.ഐ.എം. പാർട്ടി നിയന്ത്രണത്തിലുള്ള പരമാവധി സഹകരണ സംഘങ്ങളെക്കൊണ്ട് കേരള ബാങ്കിൽ എത്രയും വേഗം ‘സി’ ക്ലാസ് അംഗത്വം എടുപ്പിക്കാനാണ് പാർട്ടി നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ സി.പി.ഐ.എമ്മിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി യു.ഡി.എഫ് സർക്കാർ നിയമഭേദഗതിയിലൂടെ പിടിച്ചെടുത്തേക്കുമെന്ന ശക്തമായ ആശങ്കയെത്തുടർന്നാണ് ഈ അടിയന്തര നീക്കം. കേരള ബാങ്കിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പുറമെയുള്ള അർബൻ ബാങ്കുകൾ, ക്ഷീര സഹകരണ സംഘങ്ങൾ, വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സൊസൈറ്റികൾ തുടങ്ങിയവയാണ് ‘സി’ ക്ലാസ് അംഗത്വ പരിധിയിൽ വരുന്നത്. ഈ സി ക്ലാസ് സംഘങ്ങൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് ബാങ്ക് ഭരണം പിടിച്ചെടുക്കാൻ സർക്കാർ തലത്തിൽ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് സി.പി.ഐ.എം പ്രതിരോധം തീർക്കുന്നത്.

നിലവിൽ പി. മോഹനൻ അധ്യക്ഷനായ ഭരണസമിതിയാണ് കേരള ബാങ്ക് ഭരിക്കുന്നത്. ടി.വി. രാജേഷും സി.പി.ഐ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ഈ സമിതി. ഇടതുപക്ഷത്തിന്റെ കൈകളിലുള്ള ഈ ഭരണം നിലനിർത്താൻ, ഇതുവരെ സി ക്ലാസ് അംഗത്വം എടുക്കാത്ത പാർട്ടിയുടെ നിയന്ത്രണത്തിലുള്ള എല്ലാ സംഘങ്ങളും അടിയന്തരമായി അംഗത്വം എടുക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കീഴ്ഘടകങ്ങൾക്ക് കർശന നിർദേശം നൽകിക്കഴിഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്ന് വോട്ടവകാശവുമായി ബന്ധപ്പെട്ട നിയമഭേദഗതി ഉണ്ടായാൽ പോലും, കൂടുതൽ സി ക്ലാസ് വോട്ടുകൾ സ്വന്തം പാളയത്തിൽ ഉറപ്പിച്ചുനിർത്തി ഭരണം നിലനിർത്തുകയാണ് സി.പി.ഐ.എം ലക്ഷ്യമിടുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *