India Mirror News

പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുക്കും; സി.ജെ.പി പ്രക്ഷോഭത്തിന് മുന്നിൽ പോലീസ് വഴങ്ങി

പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുക്കും; സി.ജെ.പി പ്രക്ഷോഭത്തിന് മുന്നിൽ പോലീസ് വഴങ്ങി

ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ സി.ജെ.പി നടപ്പിലാക്കിയ ശക്തമായ ഉപരോധ പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകരുടെ ആവശ്യങ്ങൾ പോലീസ് അംഗീകരിച്ചു. കേസിൽ ഉൾപ്പെട്ട പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുക്കുമെന്നും നിലവിലെ എഫ്.ഐ.ആറിൽ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് ഉറപ്പുനൽകി. അധികൃതരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം സൗരവ് ദാസ്, അഷിതോഷ് രംഗ എന്നീ നേതാക്കൾ പുറത്തെത്തുകയും സമരം താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. വൈകിട്ടോടെ പോലീസ് സ്റ്റേഷനിൽ തിരിച്ചെത്തി കേസിന്റെ തുടർനടപടികൾ പരിശോധിക്കുമെന്നും, പ്രതിയുടെ വെളിപ്പെടുത്തൽ അടങ്ങിയ വീഡിയോ പോലീസ് വിശദമായി പരിശോധിച്ച് വരുകയാണെന്നും നേതാക്കൾ വ്യക്തമാക്കി.

സി.ജെ.പി പ്രവർത്തകയായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന്റെ തലയോട്ടി അടിച്ചുതകർത്തെന്നും, വധശ്രമത്തിന് കേസെടുക്കേണ്ട കുറ്റമായിരുന്നിട്ടും താൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്നും ഹിന്ദുത്വ ‘ഇൻഫ്ലുവൻസർ’ എന്ന് അവകാശപ്പെടുന്ന സ്വതന്ത്ര ഭാരദ്വാജ് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിൽ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് നൂറുകണക്കിന് സി.ജെ.പി പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്. കുറ്റവാളികൾ ആക്രമണം പരസ്യമായി സമ്മതിക്കുകയും പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും ഡൽഹി പോലീസ് നടപടിയെടുക്കാത്തതിനെ സൗരവ് ദാസ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *