India Mirror News

മോദി – ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്; അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്ന് ചൈന

മോദി – ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്; അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്ന് ചൈന

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായ രീതിയിൽ പരിഹരിക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്‌ഹോംഗ് പ്രസ്താവിച്ചു. നല്ല അയൽക്കാരായും പരസ്പര വിജയത്തിന് സഹായിക്കുന്ന പങ്കാളികളായും പ്രവർത്തിക്കാനാണ് ചൈന താല്പര്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഏഴ് വർഷത്തിന് ശേഷം ഉച്ചയ്ക്ക് 12.10-ഓടെ ഇന്ത്യയിലെത്തും. തുടർന്ന് വൈകിട്ട് 5.45-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഉയർന്ന വ്യാപാര കമ്മി, ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെ നിക്ഷേപ ലഭ്യത, വിസ നിയന്ത്രണങ്ങൾ, ചൈനീസ് കമ്പനികളുടെ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ നിലനിൽക്കുന്ന തടസ്സങ്ങൾ നീക്കി സാമ്പത്തിക സഹകരണം ഉറപ്പാക്കുകയാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.

ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപായി രാവിലെ 11 മണിക്ക് അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *