India Mirror News

തീയേറ്ററുകളിൽ കുതിപ്പുതുടർന്ന് ചിദംബരത്തിന്റെ ‘ബാലൻ’; ആഗോള കളക്ഷൻ 34 കോടി പിന്നിട്ടു.

തീയേറ്ററുകളിൽ കുതിപ്പുതുടർന്ന് ചിദംബരത്തിന്റെ ‘ബാലൻ’; ആഗോള കളക്ഷൻ 34 കോടി പിന്നിട്ടു.

മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കിയ ‘ബാലൻ’ എന്ന സിനിമ ആഗോളതലത്തിൽ മികച്ച മുന്നേറ്റം തുടരുന്നു. മലയാള സിനിമയുടെ അതിരുകൾ ഭേദിച്ച് ലോകമെമ്പാടുമുള്ള നിരൂപകരുടെയും സിനിമാപ്രേമികളുടെയും പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം ഇതിനോടകം തന്നെ മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നായി ഇടംപിടിച്ചു കഴിഞ്ഞു. ജൂൺ 19-ന് തിയേറ്ററുകളിലെത്തി ഒരു മാസത്തോടടുക്കുമ്പോൾ ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 34.5 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയത്. ഇതിൽ കേരള ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 17.4 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. കൂടാതെ കർണാടകയിൽ നിന്ന് 2.58 കോടിയും തമിഴ്‌നാട്ടിൽ നിന്ന് 1.01 കോടിയും സിനിമ സ്വന്തമാക്കി. ഇന്ത്യയിൽ നിന്ന് ആകെ 21.81 കോടി രൂപ നേടിയപ്പോൾ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഓവർസീസ് കളക്ഷനായി 12.74 കോടി രൂപയും ചിത്രം വാരിക്കൂട്ടി.

നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ‘മാർഷേ ഡു ഫിലിമിൽ’ പ്രദർശിപ്പിച്ചപ്പോഴും ഈ ചിത്രത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു. ഒരു അമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ സഞ്ചരിച്ച്, അവരുടെ വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് സിനിമ ദൃശ്യാവിഷ്‌കരിക്കുന്നത്. ടോവിനോ തോമസ്, ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *