India Mirror News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം; ഒരു കപ്പൽ മുങ്ങി

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം; ഒരു കപ്പൽ മുങ്ങി

അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് ചരക്ക് കപ്പലുകൾക്ക് നേരെ പ്രൊജക്ടൈൽ ആക്രമണം. ആക്രമണത്തിൽ സിംഗപ്പൂർ പതാകയേന്തിയ ‘ജി.എഫ്.എസ് പ്രൈഡ്’ എന്ന കണ്ടെയ്നർ കപ്പൽ മുങ്ങുകയും, രണ്ടാമത്തെ കപ്പൽ ഭാഗികമായി തകർന്ന് മുങ്ങിക്കൊണ്ടിരിക്കുകയുമാണ്. യു.എ.ഇ ആസ്ഥാനമായ പിയോണീസ് ഷിപ്പ് മാനേജ്‌മെന്റ് നിയന്ത്രിക്കുന്നതും 2,824 ടി.ഇ.യു ശേഷിയുള്ളതുമായ ചെറിയ കണ്ടെയ്നർ കപ്പലാണ് തകർന്ന ജി.എഫ്.എസ് പ്രൈഡ്. എന്നാൽ ആക്രമണത്തിനിരയായ രണ്ടാമത്തെ കപ്പലിനെക്കുറിച്ചോ, ഇരു കപ്പലുകളിലെയും ജീവനക്കാരുടെ നിലവിലെ അവസ്ഥയെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ശക്തമായ സൈനിക തിരിച്ചടി ഇറാനെതിരെ നടത്തില്ലെന്ന് അമേരിക്ക വ്യക്തമാക്കിയ പശ്ചാത്തലത്തിൽ, ഈ സ്ഥിതി മുതലെടുക്കാനാണ് ഇറാന്റെ ശ്രമമെന്ന് കരുതപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുത്തനെ ഉയർത്തി ഡൊണാൾഡ് ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് റോയിട്ടേഴ്സ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഇറാൻ തൊടുത്തുവിട്ട മിസൈലുകളാകാം കപ്പലുകളിൽ പതിച്ചതെന്നാണ് നിഗമനം. വരും ദിവസങ്ങളിൽ ഹോർമുസ് മേഖലയിൽ ആക്രമണം കടുപ്പിച്ച് അമേരിക്കയെ കൂടുതൽ നയതന്ത്ര സമ്മർദ്ദത്തിലാക്കാനാണ് ഇറാന്റെ നീക്കം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *