India Mirror News

യൂബർ ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ തീരുമാനം

യൂബർ ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ തീരുമാനം

യൂബര്‍ ആപ്പ് പൂര്‍ണ്ണമായി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍. ഇന്നലെ കമ്പനി മാനേജ്‌മെന്റുമായി കൊച്ചിയില്‍ വെച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഡ്രൈവര്‍മാരുടെ ഈ കടുത്ത നീക്കം. ന്യായമായ അടിസ്ഥാന നിരക്കുകള്‍ ഉറപ്പാക്കുക, ഡ്രൈവര്‍ സൗഹൃദ നിലപാടുകള്‍ സ്വീകരിക്കുക എന്നീ പ്രധാന ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെച്ചിരുന്നത്. യൂബര്‍ കമ്പനി ഉയര്‍ന്ന കമ്മീഷന്‍ ഈടാക്കുന്നുവെന്ന ഗുരുതര ആരോപണവും ഡ്രൈവര്‍മാര്‍ ഉന്നയിക്കുന്നുണ്ട്.

ഇന്ന് മുതല്‍ യൂബര്‍ അല്ലാത്ത മറ്റ് ആപ്പുകള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് ഡ്രൈവര്‍മാരുടെ തീരുമാനം. ഇതിനായി റാപ്പിഡോ, ഒല എന്നിവയ്ക്ക് പുറമെ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ആപ്പായ കേരള സവാരിയും ഡ്രൈവര്‍മാര്‍ പ്രയോജനപ്പെടുത്തും. നാളെ മാനേജ്‌മെന്റുമായി വീണ്ടും നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും സമരത്തിന്റെ തുടര്‍ നടപടികള്‍ ഡ്രൈവര്‍മാര്‍ തീരുമാനിക്കുക.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *