കൊച്ചി: സമൂഹത്തിലെ മറ്റ് മേഖലകളിലെന്നതുപോലെ സിനിമാരംഗത്തും ലഹരി ഉപയോഗം നിലനിൽക്കുന്നുണ്ടെന്നും ഇത് കണ്ടെത്തി തടയുക എന്നത് ഒരു വലിയ ഉത്തരവാദിത്വമായി കാണുന്നുവെന്നും പ്രശസ്ത നടൻ ആസിഫ് അലി. സിനിമകളിലെ ലഹരി ഉപയോഗം ചിത്രീകരിക്കുന്ന രംഗങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കാൻ താൻ വ്യക്തിപരമായി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമകൾ എപ്പോഴും സമൂഹത്തിലുള്ള യാഥാർത്ഥ്യങ്ങളെയാണ് പകർത്തിക്കാട്ടാറുള്ളതെന്നും എന്നാൽ ലഹരിവ്യാപനത്തെ ഒരിക്കലും സിനിമകൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും തൊടുപുഴയിൽ വെച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പോലീസ് നടപ്പിലാക്കുന്ന ‘തൂഫാൻ’ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു താരം.
Tags:
You can share this post!
administrator



