India Mirror News

വന്ദേ മാതരം സാംസ്കാരിക ദേശീയതയുടെ അടിത്തറ; ചരിത്ര പ്രാധാന്യം വീണ്ടെടുത്തത് മോദി സർക്കാരാണെന്ന് അമിത് ഷാ

വന്ദേ മാതരം സാംസ്കാരിക ദേശീയതയുടെ അടിത്തറ; ചരിത്ര പ്രാധാന്യം വീണ്ടെടുത്തത് മോദി സർക്കാരാണെന്ന് അമിത് ഷാ

ഇന്ത്യയുടെ സാംസ്കാരിക ദേശീയതയ്ക്ക് അടിത്തറയിട്ടത് വന്ദേ മാതരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വന്ദേ മാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ വന്ദേ മാതരം വിഭജിക്കപ്പെടുകയാണുണ്ടായതെന്നും എന്നാൽ ഔദ്യോഗിക സർക്കാർ ചടങ്ങിൽ ഈ ഗാനം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സാംസ്കാരികവും ദേശീയവുമായ സ്വത്വത്തിൽ വന്ദേ മാതരത്തിനുള്ള പങ്ക് പുനഃസ്ഥാപിച്ചെടുക്കാൻ ഏകദേശം എൺപത് വർഷത്തോളം എടുത്തു. സ്വാതന്ത്ര്യ സമരത്തിൽ നിർണായക വഴിത്തിരിവായ ഈ ഗാനം രാജ്യത്തിന്റെ സാംസ്കാരിക അവബോധവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

സ്വന്തം സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം വളർത്തിയെടുക്കുക എന്നതാണ് സാംസ്കാരിക ദേശീയത കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ഭാഷാ വൈവിധ്യങ്ങളെ വിഭജനത്തിന്റെ കാരണമായി കാണാതെ വലിയൊരു ശക്തിയായി കാണണം. അടിച്ചേൽപ്പിക്കലുകൾക്ക് പകരം വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും തമ്മിലുള്ള പരസ്പര ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *