India Mirror News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: നവംബർ മുതൽ ലോഡ്‌ഷെഡിംഗിനും നിയന്ത്രണങ്ങൾക്കും സാധ്യത

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: നവംബർ മുതൽ ലോഡ്‌ഷെഡിംഗിനും നിയന്ത്രണങ്ങൾക്കും സാധ്യത

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമങ്ങൾ തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. പുറത്തുനിന്ന് ഉയർന്ന വില നൽകി വൈദ്യുതി വാങ്ങേണ്ടിവരുന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി. നിലവിൽ ഹിമാചൽ പ്രദേശിൽ നിന്നാണ് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള സാധ്യതകൾ തേടുന്നുണ്ട്. ഈ പ്രതിസന്ധി കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിലും നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, വിഷയം മുഖ്യമന്ത്രി വി.ഡി. സതീശൻ, ചീഫ് സെക്രട്ടറി എന്നിവരുമായി ചർച്ച ചെയ്തതായും അറിയിച്ചു.

മുൻപൊന്നുമില്ലാത്ത വിധം വൈദ്യുതി ഉപയോഗം അസാധാരണമായി ഉയർന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭ്യതയുമായി ബന്ധപ്പെട്ട കരാറിൽ കൃത്യസമയത്ത് തീരുമാനം കൈക്കൊള്ളാത്തതാണ് തിരിച്ചടിയായത്. പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് നിലവിൽ 738 മെഗാവാട്ടിന്റെ വരെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ നവംബർ മാസം മുതൽ സംസ്ഥാനത്തുടനീളം ലോഡ്‌ഷെഡിംഗും വൈദ്യുതി നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടി വന്നേക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *