India Mirror News

റവന്യൂ-വനം വകുപ്പ് തർക്കം: പകരമായി കണ്ടെത്തിയ ഭൂമിയും വനഭൂമിയെന്ന് പരാതി; ശബരിമല റോപ്‌വേ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിൽ

റവന്യൂ-വനം വകുപ്പ് തർക്കം: പകരമായി കണ്ടെത്തിയ ഭൂമിയും വനഭൂമിയെന്ന് പരാതി; ശബരിമല റോപ്‌വേ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിൽ

റവന്യൂ – വനം വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ശബരിമല റോപ്‌വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിലായി. പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെടുന്ന വനഭൂമി പദ്ധതിക്കായി വിട്ടുനൽകുന്നതിന് പകരമായി റവന്യൂ വകുപ്പ് കണ്ടെത്തിയ ഭൂമിയും വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് തടസ്സവാദം ഉന്നയിച്ചിരിക്കുന്നത്. റോപ്‌വേ നിർമ്മാണത്തിന് കൈമാറുന്ന ഭൂമിക്ക് പകരം ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിൽപ്പെട്ട കട്ടിളപ്പാറയിലെ നാലര ഹെക്ടർ ഭൂമിയാണ് റവന്യൂ വകുപ്പ് നിർദേശിച്ചത്. എന്നാൽ ഇതും വനഭൂമിയുടെ പരിധിയിൽ വരുന്നതാണെന്നാണ് വനംവകുപ്പിന്റെ നിലപാട്.

നേരത്തെ ഇടുക്കി കഞ്ഞിക്കുഴിയിൽ കണ്ടെത്തിയ ഭൂമിയും അനുയോജ്യമല്ലെന്ന് വ്യക്തമാക്കി വനംവകുപ്പ് നിരസിച്ചിരുന്നു. പമ്പാ ത്രിവേണിക്ക് സമീപമുള്ള ഹിൽ ടോപ്പിൽ നിന്ന് ആരംഭിച്ച് മാളികപ്പുറം പോലീസ് ബാരക്കിന് സമീപം വരെ എത്തുന്ന രണ്ടര കിലോമീറ്ററോളം ദൈർഘ്യമുള്ളതാണ് നിർദിഷ്ട റോപ്‌വേ പദ്ധതി. തിരക്കുള്ള തീർത്ഥാടന സമയത്ത് ട്രാക്ടറുകൾ മുഖേനയുള്ള ചരക്കുനീക്കം ഭക്തർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി ആസൂത്രണം ചെയ്ത പദ്ധതിക്കായായി 2015-ലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കരാർ ഒപ്പുവെച്ചത്. തുടർന്ന് 2023 മേയിൽ ഇതിനായുള്ള സർവ്വേ പൂർത്തിയായെങ്കിലും ഭൂമി കൈമാറ്റത്തിലെ തർക്കം പദ്ധതി നീണ്ടുപോകാൻ ഇടയാക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *