India Mirror News

ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശ്വാസകോശ ശസ്ത്രക്രിയ വിജയകരം; അർബുദ ബാധ സ്ഥിരീകരിച്ച് വത്തിക്കാൻ

ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശ്വാസകോശ ശസ്ത്രക്രിയ വിജയകരം; അർബുദ ബാധ സ്ഥിരീകരിച്ച് വത്തിക്കാൻ

ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് നടത്തിയ ശ്വാസകോശ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി വത്തിക്കാൻ ന്യൂസ് അറിയിച്ചു. റോമിലെ അഗോസ്റ്റിനോ ജെമല്ലി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടന്ന തോറാസിക് ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ വലതു ശ്വാസകോശത്തിന്റെ താഴത്തെ ഭാഗത്തുനിന്നുള്ള ചെറിയൊരു ഭാഗം നീക്കം ചെയ്തതായി ഹോളി സീ പ്രസ് ഓഫീസ് വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കിടെ നടത്തിയ വിശദമായ പരിശോധനയിലാണ് മാർപ്പാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചത്. നോൺ-സ്മോൾ സെൽ ലങ് ക്യാൻസർ വിഭാഗത്തിൽപ്പെടുന്ന ‘ലങ് അഡിനോകാർസിനോമ’യാണ് അദ്ദേഹത്തിന് ബാധിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ആഗോള കത്തോലിക്കാ സഭയും വിശ്വാസികളും ഏറെ ആശങ്കയോടെ പ്രാർത്ഥനയിലായിരുന്ന മണിക്കൂറുകൾക്ക് ശേഷമാണ് ആശ്വാസകരമായ വാർത്ത വത്തിക്കാൻ പുറത്തുവിട്ടത്. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട ചികിത്സാ നടപടികളിൽ ശസ്ത്രക്രിയ മാത്രം 90 മിനിറ്റോളം എടുത്തു. പ്രൊഫസർ മാർഗരിറ്റോറയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘത്തിൽ പ്രൊഫസർ എലിസ മെച്ചി, ഡോ. മരിയ തെരേസ കോംഗെഡോ, ഡോ. ലിയോനാർഡോ പെട്രാക്ക സിയാവരല്ല എന്നിവരും പങ്കാളികളായി. ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന മാർപ്പാപ്പയെ പിന്നീട് ആശുപത്രിയിലെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. നീക്കം ചെയ്ത ടിഷ്യുവിൽ തുടർന്നുള്ള വിശദ പരിശോധനകൾ നടക്കുമെന്ന് അറിയിച്ച വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി, ശസ്ത്രക്രിയയ്ക്ക് ശേഷം മാർപ്പാപ്പ തന്റെ സെക്രട്ടറിമാരുമായും വത്തിക്കാൻ ജീവനക്കാരുമായും സംസാരിച്ചതായും വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *