India Mirror News

എറണാകുളം സിനഗോഗ് ആക്രമണം: പ്രതിയെ ചോദ്യം ചെയ്ത് എൻ.ഐ.എ; തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം

എറണാകുളം സിനഗോഗ് ആക്രമണം: പ്രതിയെ ചോദ്യം ചെയ്ത് എൻ.ഐ.എ; തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം

എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ ആക്രമണ കേസിൽ അറസ്റ്റിലായ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ പോളിന് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ചോദ്യം ചെയ്തു. സംഭവത്തിൽ ഭീകരവിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. തിങ്കളാഴ്ച പുലർച്ചെ സിനഗോഗുമായി ബന്ധപ്പെട്ട ബ്ലോസം നഴ്‌സറിക്ക് നേരെ നടന്ന തീവെപ്പ് പ്രതി ഫോണിൽ ചിത്രീകരിച്ചിരുന്നതായും ഇയാളുടെ ടെലിഗ്രാം ചാറ്റുകളിൽ ദുരൂഹതയുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. വിഷയം അതീവ ഗൗരവമുള്ളതായതിനാൽ സി.സി.ടി.വി ദൃശ്യങ്ങളും വാഹനത്തിന്റെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ആദ്യഘട്ടത്തിൽ പ്രതിയുടെ പിതാവിനെ കണ്ടെത്തിയ പൊലീസ്, തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എബിൻ തറ്റിയായി വാടകയ്ക്ക് താമസിച്ചിരുന്ന കേന്ദ്രത്തിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ പ്രതി നൽകിയ മറുപടികളിലെ അസ്വാഭാവികതയെ തുടർന്ന് ഫോൺ പരിശോധിച്ചപ്പോഴാണ് ‘ബോസ്’ എന്ന് അഭിസംബോധന ചെയ്യുന്ന വ്യക്തിയുമായുള്ള ദുരൂഹമായ ടെലിഗ്രാം സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇതാണ് പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന സംശയം ശക്തമാക്കിയത്. മുൻപ് മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടതും താനാണെന്ന് എബിൻ സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്നതിന് പ്രതി ക്രിപ്‌റ്റോ കറൻസി വഴി വൻതോതിൽ പണം കൈപ്പറ്റിയിരുന്നതായും വിവരമുണ്ട്. കേസിന്റെ ആഴത്തിലുള്ള പശ്ചാത്തലം പുറത്തുകൊണ്ടുവരാൻ എൻ.ഐ.എയും സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി വിപുലമായ പരിശോധനകൾക്കൊരുങ്ങുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *