India Mirror News

സി.ജെ.പി പ്രക്ഷോഭ ചുമതല അജിൻക്യ ഷിൻഡെയ്ക്ക്: പ്രമുഖ നേതാക്കൾ കസ്റ്റഡിയിലായതോടെ തന്ത്രപരമായ നീക്കവുമായി പാർട്ടി

സി.ജെ.പി പ്രക്ഷോഭ ചുമതല അജിൻക്യ ഷിൻഡെയ്ക്ക്: പ്രമുഖ നേതാക്കൾ കസ്റ്റഡിയിലായതോടെ തന്ത്രപരമായ നീക്കവുമായി പാർട്ടി

അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ മുൻനിര നേതാക്കളെയെല്ലാം ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ, സി.ജെ.പി സമരവുമായി മുന്നോട്ടു പോകാനുള്ള ചുമതല ദേശീയ സംഘടനാ ചുമതലയുള്ള നേതാവ് അജിൻക്യ ഷിൻഡെയ്ക്ക് കൈമാറി. തങ്ങൾ ഡൽഹിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിയ ദീപ്കെ, റെക്കോഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് എക്സ് പേജ വഴി ഈ തീരുമാനം പരസ്യമാക്കിയത്. ചുമതലയേറ്റെടുത്തതിന് പിന്നാലെ ജന്തർമന്തറിലേക്ക് മാർച്ച് നടത്താൻ ആഹ്വാനം ചെയ്ത അജിൻക്യ ഷിൻഡെ, പൊലീസ് തടയുന്നിടത്ത് പ്രതിഷേധം സംഘടിപ്പിക്കാനും ഗ്യാനേഷ് കുമാറിന്റെ രാജി വരെ സമരം തുടരാനും അണികൾക്ക് നിർദേശം നൽകി.

മഹാരാഷ്ട്ര സ്വദേശിയായ മുപ്പത്തഞ്ചുകാരൻ അജിൻക്യ ഷിൻഡെ കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നുവന്നത്. നേരത്തെ ആം ആദ്മി പാർട്ടിയുടെ മഹാരാഷ്ട്ര യുവജന വിഭാഗം മുൻ സംസ്ഥാന അധ്യക്ഷനായും സോഷ്യൽ മീഡിയ കോർഡിനേറ്ററായും പ്രവർത്തിച്ച ഇദ്ദേഹം ഗോവ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. 2016 മുതൽ അഭിജിത് ദീപ്കെയുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഷിൻഡെ സി.ജെ.പിയുടെ രൂപീകരണം മുതൽ സംഘടനയുടെ നിർണായക ഘടകമാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രക്ഷോഭത്തിലും സ്കൂൾ ‘ടീക്ക് കരോ’ ക്യാമ്പെയ്നിലും സജീവമായിരുന്ന അദ്ദേഹം, ഒക്ടോബർ രണ്ടിന് മുംബൈയിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിനും നേതൃത്വം നൽകിയിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *